ഡ്രൈവിങ്ങിനിടെ മൊബൈൽ ഉപയോഗിച്ചാൽ പണികിട്ടും! നിയമം കടുപ്പിച്ച് ദുബായ് പൊലീസ്

dubai

ദുബായിൽ വാഹനമോടിക്കുന്നതിനിടെ മൊബൈൽ ഫോൺ ഉപയോ​ഗിച്ചാൽ കനത്ത പിഴ ചുമത്തും. ദുബായ് പൊലീസ് സോഷ്യൽ മീഡിയയിലൂടെയാണ്‌ ഇക്കാര്യം അറിയിച്ചത്.

നിയമലംഘങ്ങളുടെ ഫോട്ടോയും ദൃശ്യങ്ങളും സഹിതം പുറത്തുവിട്ടാണ് എക്സിലൂടെ പൊലീസിന്റെ മുന്നറിയിപ്പ്. നിരീക്ഷണ ക്യാമറയിൽ പതിഞ്ഞ ചിത്രങ്ങളിൽ ഡ്രൈവർ ഒരേസമയം രണ്ട് ഫോണിൽ സംസാരിക്കുന്നതും പത്രം വായിക്കുന്നതും കാണാം.

ALSO READ; സൗദിയിൽ റോഡപകട മരണങ്ങൾ 50 ശതമാനം കുറഞ്ഞതായി റിപ്പോർട്ട്

ഡ്രൈവിങ്ങിൽ നിന്ന് ശ്രദ്ധതിരിക്കും വിധം ഫോൺ ഉപയോ​ഗിക്കുന്നത് ശ്രദ്ധയിൽപെട്ടാൽ 30 ദിവസത്തേക്ക് വാഹനം പിടിച്ചെടുക്കും. ഇതിന് പുറമെ 400 മുതൽ 1000 ദിർഹം വരെ പിഴ ഈടാക്കും. ഡ്രൈവർക്ക് നാല് ബ്ലാക് പോയിന്റുകളും ചുമത്തുമെന്നും പൊലീസ് വ്യക്തമാക്കി.

ENGLISH NEWS SUMMARY: Using a mobile phone while driving in Dubai will result in heavy fines. Dubai Police informed about this through social media.The warning of the police has been released through X along with photos and videos of law violations. In the footage captured by the surveillance camera, the driver can be seen talking on two phones and reading a newspaper at the same time.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration