നമ്മൾ സംസാരിക്കുന്നത് ഫോൺ കേൾക്കുന്നുണ്ട് എന്ന ഒരു സംശയമുണ്ടോ? പലപ്പോഴും നമ്മൾ സംസാരിക്കുന്ന ഉത്പന്നങ്ങളുടെ പരസ്യം ഫോണിൽ വരുന്നത്, ഫോണിന് നമ്മൾ പറയുന്നത് കേൾക്കാൻ കഴിയുന്നത് കൊണ്ടാണെന്ന സംശയം തോന്നിയിട്ടുണ്ടോ? എന്നാൽ ഈ സംശയങ്ങളെല്ലാം ശരിവെക്കുന്ന തരത്തിലുള്ള വെളിപ്പെടുത്തലുകളാണ് കോക്സ് മീഡിയ ഗ്രൂപ്പ് എന്ന സ്ഥാപനം നടത്തിയിരിക്കുന്നത്.
Also Read: ഡബ്ല്യുസിസിക്കെതിരെ ഫേക്ക് ഐഡികളിൽ നിന്ന് വ്യാപക സൈബർ അറ്റാക്ക്
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന ആക്ടീവ് ലിസനിങ് സോഫ്റ്റ് വെയര്‍ ഉപയോഗിച്ച് ഉപഭോക്താക്കളുടെ സംസാരത്തിൽ നിന്ന് അവരുടെ ആഗ്രഹങ്ങൾ തിരിച്ചറിയുന്നതായി കോക്സ് ഗ്രൂപ്പ് നിക്ഷേപകരോട് വ്യക്തമാക്കിയെന്നാണ് 404 മീഡിയ റിപ്പോർട്ട് ചെയ്തത്.
Also read: ഫാഫാ ഇനി ബോളിവുഡില്‍, ഇംതിയാസ് അലിക്കൊപ്പം അരങ്ങേറ്റം
റിപ്പോർട്ട് വന്നതിന് പിന്നാലെ കോക്സ് മീഡിയ ഗ്രൂപ്പിനെ പാര്‍ട്ട്‌നേഴ്‌സ് പ്രോഗ്രാം വെബ്‌സൈറ്റില്‍ നിന്നും ഗൂഗിൾ നീക്കം ചെയ്തു. ഗൂഗിളിന്റെ പരസ്യ നയങ്ങൾ പാലിക്കണമെന്നും അവ ലംഘിക്കുന്ന പരസ്യങ്ങളെയും പരസ്യദാതാക്കൾക്കെതിരെയും ഉചിതമായ നടപടി സ്വീകരിക്കുമെന്ന് ഗൂഗിൾ വക്താവ് പറഞ്ഞു.
പരസ്യങ്ങള്‍ക്ക് വേണ്ടി തങ്ങള്‍ ഫോണിന്റെ മൈക്രോഫോണ്‍ ഉപയോഗിക്കുന്നില്ലെന്ന് ഫേസ്ബുക്കിന്റെയും ഇൻസ്റ്റഗ്രാമിന്റെയും മാതൃസ്ഥാപനമായ മെറ്റ പറഞ്ഞു. അതേസമയം കോക്‌സ് മീഡിയാ ഗ്രൂപ്പ് വ്യവസ്ഥകള്‍ ലംഘിച്ചിട്ടുണ്ടോ എന്ന് പരിശോധിച്ചുവരികയാണെന്നും മെറ്റ വ്യക്തമാക്കി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here