കഴിഞ്ഞ 17 ദിവസമായി ഉത്തരാഖണ്ഡിലെ സില്‍ക്യാര തുരങ്കത്തില്‍ കുടുങ്ങിയ തൊഴിലാളികളെ രക്ഷപ്പെടുത്താനുള്ള ശ്രമം വിജയത്തിലേക്ക്. ദൗത്യത്തിന്റെ അവസാനഘട്ട തുരക്കല്‍ പൂര്‍ത്തിയായി. ദുരന്ത നിവാരണ സേന തുരങ്കത്തിനകത്തേക്ക് കടക്കുകയാണ്. തൊഴിലാളികള്‍ക്ക് പുറത്തേയ്ക്ക് വരാന്‍ വഴിയൊരുങ്ങുന്നു. ആംബുലന്‍സ് തുരങ്കത്തിന് അടുത്ത് സജ്ജമാക്കിയിട്ടുണ്ട്.
ALSO READ: കൊല്ലത്ത് കാണാതായ കുട്ടിയെ കണ്ടെത്തി
സ്ട്രെച്ചറുകള്‍ ഉപയോഗിച്ച് തൊഴിലാളികളെ പുറത്തെടുക്കുന്ന രീതിയാണ് രക്ഷാപ്രവര്‍ത്തകര്‍ ചെയ്യുന്നത്. മണ്‍കൂമ്പാരത്തിലൂടെ തുളച്ചു കയറ്റുന്ന വലിയ പൈപ്പ് ലൈനുകള്‍ക്ക് ഉള്ളിലൂടെ ചക്രങ്ങളുള്ള സ്ട്രെച്ചറുകള്‍ ഒന്നൊന്നായി കടത്തി വിട്ട് അതിലൂടെ അവരെ വലിച്ച് പുറത്തെത്തിക്കാനാണ് സേനയുടെ തീരുമാനം. ഓരോ തൊഴിലാളികളോടും സ്ട്രെച്ചറില്‍ കിടക്കാന്‍ ആവശ്യപ്പെടും കാലുകളും കൈകളും പൈപ്പിന്റെ മൂര്‍ച്ഛയുള്ള ആഗ്രഭാഗങ്ങളില്‍ തട്ടി മുറിവേല്‍ക്കാതിരിക്കാനുള്ള നിര്‍ദ്ദേശങ്ങള്‍ നല്‍കും. തുടര്‍ന്ന് കയര്‍ കൊണ്ട് സ്ട്രെച്ചര്‍ വലിച്ച് പുറത്തെത്തിക്കും.
കഴിഞ്ഞ 17 ദിവസമായി സില്‍ക്യാര തുരങ്കത്തില്‍ കുടുങ്ങിപ്പോയ തൊഴിലാളികളെ രക്ഷിക്കാനുള്ള ദൗത്യം അവസാന ഘട്ടത്തിലേക്ക് അടുക്കുകയാണ്. തുരങ്കത്തിനുള്ള ക്യാമറ എത്തിക്കാന്‍ കഴിഞ്ഞതിനാല്‍ തൊഴിലാളികളുടെ അവസ്ഥ നേരിട്ട് നിരീക്ഷിക്കാനും സാധിക്കുന്നുണ്ട്. സാങ്കേതിക പ്രശ്നങ്ങള്‍ മൂലം രക്ഷാപ്രവര്‍ത്തനം തടസപ്പെട്ടിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here