ഉത്ര വധക്കേസില്‍ ഇരട്ട ജീവപര്യന്തം ശിക്ഷിക്കപ്പെട്ടു തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന പ്രതി സൂരജ് എസ് കുമാറിന് ജാമ്യം. സ്ത്രീധന പീഡനക്കേസിലാണ് ജാമ്യം. ജാമ്യം ലഭിച്ചെങ്കിലും വധക്കേസില്‍ ശിക്ഷിക്കപ്പെട്ടതിനാല്‍ സൂരജിനും പുറത്തിറങ്ങാനാകില്ല.
ALSO READ; പള്ളികളിലെ ലൗഡ്‌സ്പീക്കറിലൂടെ സഹായം തേടി പലസ്തീനികൾ
വധക്കേസിനൊപ്പം ക്രൈംബ്രാഞ്ച് അന്വേഷിച്ച് കുറ്റപത്രം സമര്‍പ്പിച്ച സ്ത്രീധന പീഡനകേസില്‍ സൂരജിന്റെ അച്ഛന്‍ സുരേന്ദ്ര പണിക്കര്‍, അമ്മ രേണുക, സഹോദരി സൂര്യ എന്നിവരും പ്രതികളാണ്.
ALSO READ: ട്രെയിൻ യാത്രക്കാർ ‘വേണ്ടേ ഭാരത്’ പറയാൻ ഇനി അധികം സമയം വേണ്ട; മുരളി തുമ്മാരുകുടി
പുനലൂര്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലെ കേസില്‍ ഉത്രയുടെ പിതാവ് വിജയസേനന്‍, സഹോദരന്‍ വിഷു എന്നിവരുടെ സാക്ഷി വിസ്താരം പൂര്‍ത്തിയായി. പ്രോസിക്യൂഷനു വേണ്ടി അസി. പബ്ലിക്ക് പ്രൊസിക്യൂട്ടര്‍ ഷിബ്ദാസും പ്രതികള്‍ക്ക് വേണ്ടി അഡ്വ. അനീസ് തങ്ങള്‍ കുഞ്ഞും ഹാജരായി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here