ഇതേ ഒരു മാർഗ്ഗമുള്ളു! വിനോദ സഞ്ചാരിയായി വനിതാ എസിപി ഓട്ടോറിക്ഷയിൽ…കാര്യമിതാണ്

ACP SUKANYA

ന​ഗരത്തിലെ സ്ത്രീ സുരക്ഷയും പൊലീസിന്റെ കാര്യക്ഷമതയും പരിശോധിക്കാനായി വിനോദ സഞ്ചാരിയായി ആൾമാറാട്ടം നടത്തി ഓട്ടോറിക്ഷയിൽ യാത്ര ചെയ്ത് വനിതാ എസിപി. ഉത്തർപ്രദേശിലെ ആഗ്രയിലാണ് സംഭവം. എസിപി സുകന്യ ശർമയാണ് ഇത്തരം വേറിട്ടൊരു പരീക്ഷണം നടത്തിയത്.

ALSO READ; ശബ്ദം മാറ്റിയാൽ ആരും കണ്ടുപിടിക്കില്ലെന്ന് വിചാരിച്ചോ? പിവി അൻവറിനെതിരെയുള്ള പ്രതിഷേധ ജാഥയുടെ വിഡിയോയിൽ കൃത്രിമം വരുത്തി പ്രചരിപ്പിച്ച് കോൺഗ്രസ് പ്രവർത്തകർ

ആഗ്ര കാന്റ് റയിൽവേ സ്റ്റേഷനിൽ നിന്നാണ് എസിപി തന്റെ പരീക്ഷണം ആരംഭിച്ചത്. ഇവിടെ നിന്നുകൊണ്ട് എമർജൻസി റെസ്പോൺസ് ടീമിന്റെ ടോൾ ഫ്രീ നമ്പറിലേക്ക് വിളിച്ചു. റോഡ് വിജനമാണെന്നും രാത്രി തനിയെ യാത്ര ചെയ്യാൻ ഭയമാണെന്നുമാണ് ഫോണിലൂടെ അറിയിച്ചത്. ഇതോടെ റോഡിൽ തന്നെ നിൽക്കാനും ഉടൻ തന്നെ വനിതാ പട്രോളിംഗ് ടീമിൽ നിന്നും ഒരാൾ സ്ഥലത്തേക്ക് വരുമെന്നും ഉദ്യോഗസ്ഥർ മറുപടി നൽകി. ഇതോടെ താൻ എസിപിയാണെന്നും എമർജൻസി റെസ്പോൺസ് ടീമിന്റെ പ്രവർത്തനങ്ങൾ വിലയിരുത്താൻ നടത്തിയ ഒരു പരീക്ഷണമായിരുന്നു ഇതെന്നും സുകന്യ വ്യക്തമാക്കുകയായിരുന്നു.

ALSO READ; ഡയപ്പർ വാങ്ങാൻ പോയി: മകന്റെ നൂലുകെട്ട് ദിവസം യുവാവും ഭാര്യാസഹോദരിയും വാഹനാപകടത്തിൽ മരിച്ചു

കഴിഞ്ഞില്ല. നഗരത്തിലെ സ്ത്രീകളുടെ സുരക്ഷ പരിശോധിക്കുക എന്നതായിരുന്നു സുകന്യയുടെ അടുത്ത ലക്ഷ്യം. ഇതിനായി അവർ ഒരു ഓട്ടോയിൽ യാത്ര ചെയ്തു. യാത്രാവേളയിൽ ഡ്രൈവറോട് നഗരത്തിലെ  സ്ത്രീ സുരക്ഷയെക്കുറിച്ച് ചില കാര്യങ്ങൾ ചോദിച്ചു. നഗരത്തിലെന്നും പൊലീസ് പരിശോധന ഉണ്ടെന്ന മറുപടി ഇയാളിൽ നിന്ന് ലഭിക്കുകയും ചെയ്തതോടെയാണ് സുകന്യ തന്റെ ഈ വേറിട്ട പരീക്ഷണം അവസാനിപ്പിച്ചത്. ഇതിന്റെ ദൃശ്യങ്ങളും മറ്റും ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. നിറഞ്ഞ കയ്യടികളാണ് എസിപി സുകന്യക്ക് ഏവരിൽ നിന്നും   ലഭിച്ചുകൊണ്ടിരിക്കുന്നത്.

ENGLISH SUMMARY: Assistant commisioner of police dressed as tourist to test the emergency response teams service at Uttar Pradesh

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News