ചേട്ടാ ഞാൻ ഇപ്പോ വരാമേ! ശുചിമുറിയിലേക്കെന്ന് പറഞ്ഞ് വധു വിവാഹവേദിയിൽ നിന്നിറങ്ങി, പിന്നാലെ സ്വർണവും പണവുമായി മുങ്ങി

BRIDE

വിവാഹ വേദിയിൽ നിന്നും ശുചിമുറിയിലേക്കെന്ന് പറഞ്ഞിറങ്ങിയ വധു സ്വർണവും പണവുമായി മുങ്ങി. ഉത്തർ പ്രദേശിലെ ഖോരക്പൂരിലാണ് സംഭവം. ഭാരോഹിയ സ്വദേശിയായ കമലേഷ് കുമാറിന്റെ വിവാഹവേദിയിലാണ് നാടകീയ രംഗങ്ങൾ ഉണ്ടായത്.

കമലേഷിന്റെ രണ്ടാം വിവാഹമായിരുന്നു ഇത്. വിവാഹ ബ്രോക്കർക്ക് മുപ്പതിനായിരം രൂപ കമ്മീഷൻ നൽകിയാണ് വിവാഹത്തിലേക്ക് കമലേഷ് എത്തിപ്പെട്ടത്. വെള്ളിയാഴ്ചയായിരുന്നു കല്യാണം. വധുവിന്റെയും വരന്റെയും ബന്ധുക്കൾ അടക്കം ക്ഷേത്രത്തിൽ ഒരുക്കിയ വിവാഹ വേദിയിലെത്തിയിരുന്നു. പിന്നാലെ വരന്റെ കുടുംബം വധുവിന് സാരി, ആഭരണങ്ങൾ, പണം എന്നിവ കൈമാറി.

ALSO READ; സിദ്ധരാമയ്യയുടെ ന്യൂഇയർ സമ്മാനം! ബസ് നിരക്ക് കുത്തനെ കൂട്ടി കർണാടക സർക്കാർ

ഇതിന് പിന്നാലെയാണ് വധു ശുചിമുറിയിൽ പോകണമെന്ന് പറഞ്ഞ് വിവാഹ വേദിയിൽ നിന്നിറങ്ങിയത്. ശുചിമുറിയിൽ പോയി അധിക സമയം കഴിഞ്ഞും തിരികെ വരഞ്ഞതോടെ ബന്ധുക്കൾ അന്വേഷിച്ചപ്പോഴാണ് വധു പണവും സ്വർണവുമായി മുങ്ങിയെന്ന കാര്യം തിരിച്ചറിഞ്ഞത്.

അതേസമയം സംഭവത്തിൽ കമലേഷിന്റെ കുടുംബം പരാതി നൽകിയിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. പരാതി കിട്ടിയാൽ കേസെടുത്ത് അന്വേഷണം ആരംഭിക്കുമെന്ന് പൊലീസ് സൂപ്രണ്ട് ജിതേന്ദ്ര കുമാർ അറിയിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News