ഉത്തർപ്രദേശ് ബിജെപിയിലെ പൊട്ടിത്തെറി തുടരുന്നു; സംഘടന തലത്തിൽ അഴിച്ചുപണി നടത്തിയേക്കും

തെരഞ്ഞെടുപ്പ് തിരിച്ചടിക്കു പിന്നാലെ ഉത്തർപ്രദേശ് ബിജെപിയിലെ പൊട്ടിത്തെറി തുടരുന്നു. യോഗി ആദിത്യനാഥിനെതിരെ പടയൊരുക്കം പാര്‍ട്ടിയില്‍ നിന്നു തന്നെയെന്നാണ് റിപ്പോര്‍ട്ട്.  പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിൽ സംസ്ഥാനത്തെ സംഘടന തലത്തിൽ അഴിച്ചുപണി നടത്തിയേക്കും.

ALSO READ: ലോക പ്രശസ്ത ഹൃദയ ശസ്ത്രക്രിയാ വിദഗ്ദൻ ഡോ. എം എസ്‌ വല്യത്താൻ അന്തരിച്ചു

അതേസമയം സംസ്ഥാന സര്‍ക്കാരിന് മുകളിലാണ് പാര്‍ട്ടി എന്ന് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ തുറന്നടിച്ചു. യുപി സംസ്ഥാന അധ്യക്ഷന്‍ ഭൂപേന്ദ്ര സിംഗ് ചൗദരിയും, കേശവ് പ്രസാദ് മൗര്യയും ദേശീയ അധ്യക്ഷന്‍ ജെപി നദ്ധയുമായി കൂടികാഴ്ച നടത്തി.

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് ഏറ്റ ആഘാതത്തിന് പിന്നാലെ പാര്‍ട്ടിയില്‍ ചില ചീറ്റലുകള്‍ ഉണ്ടായതിനിടയിലാണ് കൂടിക്കാഴ്ചകള്‍ നടന്നിരിക്കുന്നത്.അതേസമയം ബിജെപി ആസ്ഥാനം സന്ദർശിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രവർത്തകരെ അഭിസംബോധന ചെയ്തു സംസാരിച്ചേക്കും.

ALSO READ: ‘ഭാര്യയെ ഭീഷണിപ്പെടുത്താൻ തങ്ങളുടെ സ്വകാര്യ ദൃശ്യങ്ങൾ സുഹൃത്തിന് നൽകി ഭർത്താവ്’, പോൺ സൈറ്റിൽ വീഡിയോ അപ്‌ലോഡ് ചെയ്‌ത്‌ പണം തട്ടി യുവാവ്; ഒടുവിൽ അറസ്റ്റ്

62 സീറ്റുകള്‍ ഉണ്ടായിരുന്ന ബിജെപി, ഈ പൊതു തെരഞ്ഞെടുപ്പില്‍ 33ലേക്ക് കൂപ്പുകുത്തി. രാജ്യവ്യാപരമായി തന്നെ 303 സീറ്റില്‍ നിന്നും ബിജെപി 240ലേക്ക് എത്തുകയും ചെയ്തു. യുപി ബിജെപി എക്‌സിക്യൂട്ടീവ് കമ്മിറ്റി മീറ്റിംഗ് ലക്‌നൗവില്‍ നടന്നതിന് പിന്നാലെയാണ് പുതിയ സംഭവവികാസങ്ങള്‍ പുറത്തുവന്നിരിക്കുന്നത്.ഉപമുഖ്യമന്ത്രിയായ കേശവ് പ്രസാദ് മൗര്യ, മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ തുറന്നടിച്ചു. സര്‍ക്കാരിനോടും എല്ലാ മന്ത്രിമാരോടും, എംഎല്‍എമാരോടും ഉദ്യോഗസ്ഥരോടും പാര്‍ട്ടി പ്രവര്‍ത്തകരെ ബഹുമാനിക്കണമെന്ന് മൗര്യ ആവശ്യപ്പെട്ടെന്നാണ് റിപ്പോര്‍ട്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News