മഹാ കുംഭമേളയ്ക്ക് മുന്നോടിയായി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ മഹാ കുംഭ് പ്രദേശത്തെ പുതിയ ജില്ലയായി പ്രഖ്യാപിച്ചു. നാല് തഹസില്‍ദാര്‍ പ്രദേശങ്ങളിലെ 67 വില്ലേജുകളെ ബന്ധിപ്പിച്ചാണ് പുതിയ ജില്ല രൂപീകരിച്ചത്. 2025ലെ മഹാ കുംഭമേളയ്ക്ക് മുന്നോടിയായാണ് പുതിയ നീക്കം.
മഹാ കുംഭമേള ജില്ല എന്നാണ് പുതിയ ജില്ല അറിയപ്പെടുക. പുതുതായി നിര്‍മിച്ച ജില്ലയില്‍ മേള സമയത്തെ തയ്യാറെടുപ്പുകള്‍ക്കും സേവനങ്ങള്‍ പരിപാലിക്കുന്നതിനുമായി ഒരു അഡ്മിനിസ്‌ട്രേറ്റീവ് ടീം ഉണ്ടായിരിക്കും.
Also Read : http://കനിമൊഴി അവിഹിത സന്തതിയെന്ന് ട്വീറ്റ്; ബിജെപി നേതാവിന് തടവ് ശിക്ഷ വിധിച്ച് മദ്രാസ് ഹൈക്കോടതി
മഹാകുംഭമേളക്കെത്തുന്ന തീര്‍ഥാടകര്‍ക്ക് എല്ലാ വിധ സൗകര്യങ്ങളും ഉറപ്പ് വരുത്തുന്നതിനായും ഭരണപരമായ പ്രവര്‍ത്തനങ്ങള്‍ മികച്ച രീതിയില്‍ നടത്തുന്നതിനുമായി യോഗി സര്‍ക്കാര്‍ രൂപീകരിച്ചതാണ് താത്കാലിക ജില്ല.
കുംഭമേള അവസാനിക്കുന്നത് വരെ ജില്ല നിലനില്‍ക്കുമെന്ന് അധികാരികള്‍ പറഞ്ഞു. താത്കാലിക ജില്ലയില്‍ ഭരണം സാധാരണ ജില്ലകളില്‍ പ്രവര്‍ത്തിക്കുന്നത് പോലെ പ്രവര്‍ത്തിക്കും. ഉത്തരവ് ഉടൻ പ്രാബല്യത്തിൽ വരുമെന്ന് സർക്കാർ ഉത്തരവിൽ വ്യക്തമാക്കി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here