ലോക് സഭാ പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധിയുടെ സംഭൽ സന്ദർശനം തടയാൻ ഉത്തരവിറക്കി ഉത്തർപ്രദേശ് ജില്ലാ മജിസ്ട്രേറ്റ്. എവിടെവച്ച് കണ്ടാലും തടയാനാണ് ഉത്തരവ്. നാളെയാണ് ലോക് സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി സംഭൽ സന്ദർശനം നടത്തുന്നത്. സംഘര്‍ഷം നിലനില്‍ക്കുന്ന സംഭലില്‍ ലോക് സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും നാളെ സന്ദര്‍ശനം നടത്താനിരിക്കെയാണ് നടപടി. അയൽ ജില്ലകളായ ബുലന്ദ്ഷഹർ, അംരോഹ, ഗാസിയാബാദ്, ഗൗതം ബുദ്ധ നഗർ എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥർക്കും സംഭൽ ജില്ലാ മജിസ്ട്രേറ്റ് നിർദ്ദേശം നൽകി.
അതേസമയം, ഉത്തര്‍ പ്രദേശിലെ സംഭല്‍ ജുമാ മസ്ജിദിലെ സര്‍വ്വേക്ക് പിന്നാലെ ദില്ലി ജുമാ മസ്ജിദിലും അവകാശവാദവുമായി ഹിന്ദു സേന രംഗത്തെത്തി. ദില്ലി ജുമാ മസ്ജിദില്‍ സര്‍വ്വേ നടപടി ആവശ്യപ്പെട്ട് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യക്ക് കത്തയച്ച് ഹിന്ദു സേന അധ്യക്ഷന്‍. ഹിന്ദു ക്ഷേത്രം തകര്‍ത്ത അവശിഷ്ടങ്ങള്‍ പള്ളി നിര്‍മ്മിതിയില്‍ ഉപയോഗിച്ചെന്നാണ് വാദം.
Also Read; നടുറോഡിൽ ഭാര്യയെ തീ കൊളുത്തി കൊലപ്പെടുത്തി; ഭർത്താവ് പിടിയിൽ, സംഭവം കൊല്ലത്ത്
സംഭലില്‍ സര്‍വ്വേക്കിടെയുണ്ടായ വെടിവെപ്പിന് പിന്നാലെയാണ് ദില്ലി ജുമാ മസ്ജിദിലും അവകാശവാദവുമായി സംഘപരിവാര്‍ രംഗത്തെത്തിയത്. ജുമാ മസ്ജിദില്‍ സര്‍വേ നടത്തണമെന്ന് ആവശ്യപ്പെട്ട് ഹിന്ദുസേന ദേശീയ അധ്യക്ഷന്‍ വിഷ്ണു ഗുപ്തയാണ് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ ഡയറക്ടര്‍ ജനറലിന് കത്തയച്ചത്. ജോധ്പൂരിലെയും ഉദയ്പൂരിലെയും കൃഷ്ണ ക്ഷേത്രങ്ങള്‍ തകര്‍ത്ത അവശിഷ്ടങ്ങള്‍ മസ്ജിദിന്റെ പടികളില്‍ സ്ഥാപിച്ചിട്ടുണ്ടന്നാണ് ആരോപണം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here