യുപിയിലെ ഗ്രേറ്റർ നോയ്ഡയിൽ 7 വയസുകാരന്റെ കണ്ണ് മാറി ശസ്ത്രക്രിയ ചെയ്തു

Greater Noida Doctor Operates On Wrong Eye

യുപിയിൽ ഗ്രേറ്റർ നോയ്ഡിലെ  ആശുപത്രിയിൽ ഇടതുകണ്ണിന് ശസ്‌ത്രക്രിയയ്‌ക്കായി പോയ ഏഴുവയസ്സുകാരൻ്റെ വലതുകണ്ണിന് ശസ്ത്രക്രിയ നടത്തി. നവംബർ 12 ന് സെക്ടർ ഗാമ വണ്ണിലെ ലെ ആനന്ദ് സ്പെക്ട്രം ആശുപത്രിയിലാണ് സംഭവം. ഇടത് കണ്ണ് ഇടയ്ക്കിടെ നനയുന്നതിനെ തുടർന്നാണ് കുട്ടിയെ ആശുപത്രിയിൽ ഡോക്ടറെ കാണിക്കാൻ കൊണ്ടുപോയതെന്ന് കുട്ടിയുടെ പിതാവ് നിതിൻ ഭാട്ടി പറഞ്ഞു.

പരിശോധനയ്ക്ക് ശേഷം കുട്ടിയുടെ കണ്ണിൽ പ്ലാസ്റ്റിക് പോലുള്ള ഒരു വസ്തു ഉണ്ടെന്നും ഓപ്പറേഷൻ ഇത് നീക്കാമെന്നും ആനന്ദ് സ്പെക്ട്രം ആശുപത്രിയിലെ ഡോക്ടർ ആനന്ദ് വർമ്മ മാതാപിതാക്കളെ അറിയിച്ചു. ഇതനുസരിച്ചാണ് ഓപ്പറേഷൻ ചെയ്തത്. ഓപ്പറേഷന് 45,000 രൂപ ചെലവായതായും അവർ പറയുന്നു.

ALSO READ; സാമൂഹിക മാധ്യമങ്ങളിലെ വിദ്വേഷ പോസ്റ്റുകൾ: നൂറോളം കേസുകൾ രജിസ്റ്റർ ചെയ്ത് ആന്ധ്രാ പോലീസ്; 39 പേർ അറസ്റ്റിൽ

ചൊവ്വാഴ്ചയാണ് കുട്ടിയെ ഡോക്ടർ ശസ്ത്രക്രിയക്ക് വിധേയമാക്കിയത്. വീട്ടിലെത്തിയപ്പോഴാണ് കുട്ടിയുടെ അമ്മ ഇടതിന് പകരം വലതു കണ്ണിലാണ് ഓപ്പറേഷൻ ചെയ്തതെന്ന് കണ്ടെത്തിയത്. ഇതേത്തുടർന്ന് മാതാപിതാക്കൾ ഡോക്ടറോട് ഇതിനെ പറ്റി ചേദിക്കാൻ ചെന്നെങ്കിലും അദ്ദേഹവും ജീവനക്കാരും അവരോട് മോശമായി പെരുമാറിയെന്നും പോലീസ് പറഞ്ഞു.

ഇതിനെ തുടർന്ന് കുടുംബം ആശുപത്രിയിൽ ബഹളമുണ്ടാക്കുകയും ഗൗതം ബുദ്ധ നഗറിലെ ചീഫ് മെഡിക്കൽ ഓഫീസർക്ക് പരാതി നൽകുകയും ചെയ്തു. ഡോക്ടറുടെ ലൈസൻസ് റദ്ദാക്കണമെന്നും ആശുപത്രി സീൽ ചെയ്യണമെന്നും കുട്ടിയുടെ പിതാവ് പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. പരാതിയെ തുടർന്ന് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും ഉടൻ നടപടിയെടുക്കുമെന്നും പോലീസ് അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News