ഉത്തർ പ്രദേശിലെ അമേഠിയിൽ നാലംഗ കുടുംബത്തെ വെടിവെച്ചു കൊന്നു. അധ്യാപകനും ഭാര്യയും രണ്ട് കുട്ടികളുമാണ് മരിച്ചത്. വ്യക്തിവൈരാഗ്യമാണ് കൊലപാതക കാരണം എന്നാണ് സൂചന.
ALSO READ; മദ്യലഹരിയിൽ സീരിയൽ നടി ഓടിച്ച കാർ മറ്റ് രണ്ടു കാറുകളിൽ ഇടിച്ചു
അഹോർവാ ഭവാനി ക്രോസ് സ്വദേശികളായ അധ്യാപകൻ സുനിൽ കുമാർ, ഭാര്യ പൂനം ഇവരുടെ രണ്ടും അഞ്ചും വയസുള്ള പെണ്മക്കളുമാണ് ദാരുണമായി കൊല്ലപ്പെട്ടത്.
ALSO READ; അർജുന്റെ കുടുംബത്തിനെതിരായ സൈബർ ആക്രമണം: മനാഫിനെതിരെ കേസെടുത്തു
വീട്ടിലേക്ക് അതിക്രമിച്ച് കയറിയ അജ്ഞാതൻ അവർക്കുനേരെ വെടിയുതിർത്ത ശേഷം ഇറങ്ങി ഓടുകയായിരുന്നു എന്നാണ് വിവരം. അതേസമയം മോഷണ ശ്രമത്തിന്റെ അടയാളങ്ങൾ ഒന്നും തന്നെ വീട്ടിൽ നിന്നും കണ്ടെത്തിയിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചതായും പൊലീസ് അറിയിച്ചു.
ALSO READ; 56 വർഷം മുൻപ് വിമാനാപകടത്തിൽ വീരമൃത്യുവരിച്ച സൈനികൻ തോമസ് ചെറിയാന്റെ സംസ്കാരം ഇന്ന്
ഓഗസ്റ്റ് 18 ന് ചന്ദൻ വർമ്മ എന്നയാൾക്കെതിരെ സുനിലിന്റെ ഭാര്യ പൂനം പൊലീസിൽ പരാതി നൽകിയിരുന്നു. ഭീഷണിപ്പെടുത്തൽ അടക്കമുള്ള പരാതിയാണ് ഇയാൾക്ക് മേൽ പൂനം ഉന്നയിച്ചത്. തുടർന്ന് എസ്.സി/ എസ്ടി ആക്ട് പ്രകാരം ചന്ദനെതിരെ പൊലീസ് കേസെടുത്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലും പൊലീസ് അന്വേഷണം നടക്കുന്നുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here