കുത്തിവെപ്പ് മാറിനല്‍കി: യു.പിയില്‍ 17-കാരിക്ക് ദാരുണാന്ത്യം

ഉത്തർപ്രദേശിൽ സ്വകാര്യ ആശുപത്രിയില്‍ ഡോക്ടര്‍ കുത്തിവെപ്പ് മാറിനല്‍കിയതിനേത്തുടർന്ന് പെണ്‍കുട്ടി മരിച്ചു. ഭാരതി (17) ആണ് ഡോക്ടറുടെ ശ്രദ്ധക്കുറവ് മൂലം മരിച്ചത്. ബുധനാഴ്ചയായിരുന്നു സംഭവം. സംഭവത്തിന് പിന്നാലെ ഭാരതിയുടെ മൃതദേഹം ആശുപത്രിക്ക് പുറത്ത് പാര്‍ക്ക് ചെയ്തിരുന്ന ബൈക്കില്‍ ഉപേക്ഷിച്ച് ആശുപത്രി ജീവനക്കാര്‍ കടന്നുകളഞ്ഞതായി പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ ആരോപിച്ചു. ബൈക്കില്‍ നിശ്ചലയായി കിടക്കുന്ന പെണ്‍കുട്ടിയുടെ വീഡിയോ സമ്മോഹമാധ്യമങ്ങളിലൂടെ പുറത്ത് വന്നിട്ടുണ്ട്.

Also read:പി.ആര്‍ അരവിന്ദാക്ഷന്റെ ജാമ്യാപേക്ഷ ഒക്ടോബര്‍ 10 ലേക്ക് മാറ്റി

പനി ബാധിച്ച് ഭാരതി ചൊവ്വാഴ്ചയാണ് ആശുപത്രിയില്‍ ചികിത്സ തേടിയത്. ബുധനാഴ്ചവരെ ഭാരതിക്ക് യാതൊരു കുഴപ്പവുമുണ്ടായിരുന്നില്ലെന്നും ഡോക്ടര്‍ കുത്തിവെപ്പെടുത്തതിന് ശേഷമാണ് ആരോഗ്യസ്ഥിതി മോശമായതെന്നും പെണ്‍കുട്ടിയുടെ ബന്ധുവായ മനീഷ പറഞ്ഞു. ആരോഗ്യസ്ഥിതി വീണ്ടും മോശമായതോടെ തങ്ങള്‍ക്ക് ഒന്നും ചെയ്യാനാകില്ലെന്നും മറ്റൊരു ആശുപത്രിയിലേക്ക് മാറ്റണമെന്നും ഡോക്ടർ നിർദ്ദേശിക്കുകയായിരുന്നു. എന്നാല്‍, ഡോക്ടർ നിർദ്ദേശം നൽകുന്നതിന് മുൻപ് തന്നെ ഭാരതി മരിച്ചിരുന്നുവെന്നും ബന്ധു ആരോപിച്ചു.

Also read:നിരണം ഗ്രാമപഞ്ചായത്ത് ഭരണം എല്‍ഡിഎഫ് പിടിച്ചെടുത്തു

സംഭവത്തിന് പിന്നാലെ ആശുപത്രി പൂട്ടാന്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഉത്തരവിട്ടു. ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധനയ്‌ക്കെത്തിയപ്പോള്‍ ശസ്ത്രക്രിയ കഴിഞ്ഞ ഒരു രോഗി മാത്രമാണ് ആശുപത്രിയിലുണ്ടായിരുന്നത്. ആ രോഗിയെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റിയ ശേഷം ആശുപത്രി സീല്‍ ചെയ്യുകയായിരുന്നു.സംഭവത്തില്‍ യുപി മുഖ്യമന്ത്രിയുടെ ഓഫീസും വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News