രാജ്യത്ത് ഏറ്റവും കൂടുതല്‍ പോക്‌സോ കേസുകള്‍ ഉത്തര്‍പ്രദേശിൽ,രണ്ടാം സ്ഥാനത്ത് മഹാരാഷ്ട്ര; നിയമമന്ത്രാലയത്തിന്റെ കണക്ക് പുറത്ത്

നിയമമന്ത്രാലയം പുറത്തുവിട്ട 2022ലെ പോക്‌സോ കേസുകളുടെ എണ്ണം ഞെട്ടിക്കുന്നതാണ്. കുട്ടികള്‍ക്കെതിരായ ലൈംഗിക അതിക്രമങ്ങളില്‍ ഒന്നാമത്തെ സംസ്ഥാനം യുപിയാണെന്ന് നിയമമന്ത്രാലയം വ്യക്തമാക്കുന്നു. 67000 പോക്‌സോ കേസുകളാണ് കഴിഞ്ഞ വര്‍ഷം മാത്രം ഉത്തർപ്രദേശിൽ റിപ്പോര്‍ട്ട് ചെയ്തത്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 28 ശതമാനം വര്‍ദ്ധനവ്. പോക്‌സോ കേസുകളില്‍ രണ്ടാം സ്ഥാനത്ത് ബിജെപി ഭരിക്കുന്ന മഹാരാഷ്ട്രയാണ്. 33,000 കേസുകള്‍. 22,100 പോക്‌സോ കേസുകളുമായി പശ്ചിമ ബംഗാളാണ് മൂന്നാം സ്ഥാനത്ത്. ബിഹാര്‍ 16000, ഒഡിഷ 12000, തെലങ്കാന, മധ്യപ്രദേശ് 10000 എന്നിങ്ങനെയാണ് മറ്റ് സംസ്ഥാനങ്ങളിലെ പോക്‌സോ കേസുകളുടെ എണ്ണം.

Also Read: ‘പ്രതിപക്ഷം യുപി സര്‍ക്കാരിനെ വെള്ളപൂശുന്നു; കേരളവും യുപിയും ഒരുപോലെയെന്ന പ്രസ്താവന ഇതിന്റെ ഭാഗം’: മന്ത്രി മുഹമ്മദ് റിയാസ്

ദില്ലി 9108, രാജസ്ഥാന്‍ 8921, അസം 6875, ഹരിയാന 4688, ഝാര്‍ഖണ്ഡ് 4408 എന്നിങ്ങനെ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളാണ് കുട്ടികള്‍ക്കെതിരായ ലൈംഗിക അതിക്രമ കേസുകളുടെ പട്ടികയില്‍ മുന്‍നിരയിലുളളതും. പോക്‌സോ കേസുകളില്‍ ശിക്ഷാ നിരക്കിന്റെ കാര്യത്തിലും വളരെ താഴെയാണ് ബിജെപി ഉയര്‍ത്തി കാട്ടുന്ന യുപി മോഡല്‍ ആഭ്യന്തര സംവിധാനമെന്നും കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു. 2016 മുതലുളള കണക്കുകള്‍ പരിശോധിച്ചാല്‍ പോക്‌സോ കേസുകള്‍ തീര്‍പ്പാക്കാതെ കെട്ടികിടക്കുന്നത് 170 ശതമാനമാണ്. അതായത് 2016 മുതല്‍ 2023 വരെയുളള കണക്ക് പ്രകാരം 2,43,237 പോക്‌സോ കേസുകളാണ് നീതി തേടി കാത്തിരിക്കുന്നത്.

Also Read: ആലുവയിലെ കൊലപാതകം; മന്ത്രി വീണാ ജോർജ്ജ് ഇന്നലെ തന്നെ എത്തി, രാഷ്ട്രീയ ലക്ഷ്യത്തോടെ വിവാദമുണ്ടാക്കുന്നു, മന്ത്രി എംബി രാജേഷ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News