യുപിയിൽ ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയ ശേഷം ചിത്രങ്ങൾ വാട്ട്സ്ആപ്പിൽ സ്റ്റാറ്റസാക്കി യുവാവ്, പിന്നാലെ ആത്മഹത്യ ശ്രമം

Murder

ഉത്തർ പ്രദേശിനെ നടുക്കി വീണ്ടും ക്രൂര കൊലപാതകം.ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയ ശേഷം യുവാവ് മൃതദേഹങ്ങളുടെ ചിത്രങ്ങൾ വാട്ട്സ്ആപ്പിൽ സ്റ്റാറ്റസായി അപ്ലോഡ് ചെയ്തു. ജ്വല്ലറി ഉടമയായ കുമാറാണ് ഈ ക്രൂര കൊലപാതകം നടത്തിയത്. ഇതിന് പിന്നാലെ ഇയാൾ ട്രെയിനിന് മുന്നിൽ ചാടി ആത്മഹത്യ ചെയ്യാനും ശ്രമിച്ചു.

ഭാര്യയെയും രണ്ട് പെൺമക്കളെയും മകനെയുമാണ് കുമാർ കൊലപ്പെടുത്തിയത്. വിഷം നൽകിയാണ് ഇവരെ കൊലപ്പെടുത്തിയത്.
ഭാര്യ രേഖ, മക്കളായ ഭവ്യ (22), കാവ്യാ (17), അഭിഷ്ട് (12)എന്നിവരാണ് ദാരുണമായി കൊല്ലപ്പെട്ടത്. കൊലപാതകത്തിന് പിന്നാലെ
മൃതദേഹത്തിന്റെ ചിത്രങ്ങൾ ഫോണിൽ പകർത്തി ഇയാൾ വാട്ട്സ്ആപ്പിൽ സ്റ്റാറ്റാസാക്കി.

ALSO READ; സിവനേ ഇതേത് ജില്ല! മദ്യപിച്ച് റെയിൽവേ ട്രാക്കിലൂടെ ഥാർ ഓടിച്ച് യുവാവ്, പിന്നാലെ പൊലീസ് മാമന്മാരുടെ അടുത്തേക്ക്

സ്റ്റാറ്റസ് ശ്രദ്ധയിൽപ്പെട്ട ബന്ധുക്കളിൽ ചിലർ ഉടൻ തന്നെ കുമാറിന്റെ വീട്ടിലെത്തിയപ്പോഴാണ് കുമാറിന്റെ ഭാര്യയെയും മക്കളെയും മരിച്ച നിലയിൽ കണ്ടെത്തിയത്. കുടുംബ വഴക്കാണ് കൊലപാതകത്തിന് കാരണം എന്നാണ് പൊലീസ് നിഗമനം.

കൊലപാതകത്തിന് ശേഷം കുമാർ ട്രെയിനിന് മുന്നിൽ ചാടി ആത്മഹത്യ ചെയ്യാൻ ശ്രമിച്ചിരുന്നു. കൃത്യസമയത്ത് റെയിൽവേ ജീവനക്കാർ ഇടപെട്ടതോടെ കുമാർ പരിക്കുകളോടെ രക്ഷപ്പെട്ടു.ഇയാളെ പൊലീസ് ഉടൻ ചോദ്യം ചെയ്‌തേക്കും. അതേസമയം മരിച്ചവരുടെ മൃതദേഹം പോസ്റ്റ്മാർട്ടത്തിനായി അയച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News