യുപിയിലെ മെഡിക്കൽ കോളേജ് തീപിടിത്തം: ഒരു കുട്ടി കൂടി മരിച്ചു

JHANSI FIRE

ഉത്തർപ്രദേശ് ഝാൻസിയിലെ മെഡിക്കൽ കോളേജിൽ ഉണ്ടായ തീപിടിത്തത്തിൽ ഒരു കുട്ടി കൂടി മരിച്ചു.പൊള്ളലേറ്റ് ചികിത്സയിലായിരുന്ന നവജാത ശിശുവാണ് മരിച്ചത്.ഇതോടെ മരിച്ച കുട്ടികളുടെ എണ്ണം 11 ആയി ഉയർന്നു.

ത്സാൻസിയിലെ മഹാറാണി ലക്ഷ്മി ബായ് സർക്കാർ മെഡിക്കൽ കോളേജിൽ വെള്ളിയാഴ്ച്ച രാത്രിയാണ് അപകടംണ് ഉണ്ടായത്.ആശുപത്രിയിലെ നവജാത ശിശുക്കളുടെ തീവ്ര പരിചരണ വിഭാഗത്തിലാണ് തീപിടിത്തമുണ്ടായത്. ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.

ALSO READ; വയനാടിനോടുള്ള കേന്ദ്ര അവഗണന; ഔദാര്യത്തിന്‍റെ പ്രശ്നമല്ല അവകാശത്തിന്‍റെ പ്രശ്നമാണെന്ന് മുഖ്യമന്ത്രി

അപകടത്തിൽ പൊള്ളലേറ്റ 15 ഓളം കുട്ടികൾ ചികിത്സയിൽ തുടരുന്നുണ്ട്. ഇവരുടെ നില അതീവ ഗുതുതരമാണെന്നാണ് വിവരം.അപകടം നടക്കുമ്പോൾ അൻപതോളം കുഞ്ഞുങ്ങൾ വാർഡിൽ ഉണ്ടായിരുന്നതായാണ് വിവരം.

അപകടത്തിൽ ഉത്തർ പ്രദേശ് സർക്കാർ ത്രിതല അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ആശുപത്രിയ്ക്ക് വീഴ്ച്ച പറ്റിയോയെന്ന് ആരോഗ്യ വകുപ്പ് അന്വേഷിക്കുന്നുണ്ട്. അതേസമയം സംഭവത്തില്‍ സംസ്ഥാന സര്‍ക്കാരിനും പൊലീസിനും ദേശീയ മനുഷ്യാവകാശ കമ്മിഷന്‍ നോട്ടീസ് അയച്ചു. ഗുരുതരമായ മനുഷ്യാവകാശ ലംഘനമാണ് നടന്നതെന്ന് കമ്മിഷന്‍ പ്രതികരിച്ചു. ഉത്തരവാദികളായ ഉദ്യോഗസ്ഥര്‍ക്കെതിരെ എന്ത് നടപടിയെടുത്തു, ചികിത്സയിലുള്ളവരുടെ നിലവിലെ സ്ഥിതി, നഷ്ടപരിഹാരം എന്നിവ സംബന്ധിച്ച് ഒരാഴ്ചക്കകം വിശദീകരണം നല്‍കാന്‍ കമ്മിഷന്‍ നിര്‍ദേശിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News