അതിദാരുണം! യുപിയിലെ മെഡിക്കൽ കോളേജിലുണ്ടായ തീപിടിത്തത്തിൽ 10 നവജാത ശിശുക്കൾ വെന്തുമരിച്ചു

UP HOSPITAL FIRE

ഉത്തർ പ്രദേശിലെ മെഡിക്കൽ കോളേജിലുണ്ടായ തീപിടിത്തത്തിൽ 10 നവജാത ശിശുക്കൾ വെന്തുമരിച്ചു. ത്സാൻസിയിലെ മഹാറാണി ലക്ഷ്മി ബായ് സർക്കാർ മെഡിക്കൽ കോളേജിലാണ് സംഭവം ഉണ്ടായത്.ആശുപത്രിയിലെ നവജാത ശിശുക്കളുടെ തീവ്ര പരിചരണ വിഭാഗത്തിലാണ് തീപിടിത്തമുണ്ടായത്. ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.

അപകടത്തിൽ പൊള്ളലേറ്റ 16 കുഞ്ഞുങ്ങളുടെ നില അതീവ ഗുതുതരമാണെന്നാണ് വിവരം.അപകടം നടക്കുമ്പോൾ അൻപതോളം കുഞ്ഞുങ്ങൾ വാർഡിൽ ഉണ്ടായിരുന്നതായാണ് വിവരം.മരിച്ച പത്തിൽ ഏഴ് കുട്ടികളെ തിരിച്ചറിഞ്ഞിട്ടിണ്ട്.

ALSO READ; യുവേഫ നേഷൻസ് ഫുട്ബോൾ: ഇരട്ട ഗോളുമായി റൊണാൾഡോ; പോളണ്ടിനെ തരിപ്പണമാക്കി പോർച്ചു​ഗൽ

സംഭവം അങ്ങേയറ്റം ദുഃഖകരവും ഹൃദയഭേദകവുമാണെന്നും പരുക്കേറ്റവർക്ക് വേഗത്തിൽ സുഖം പ്രാപിക്കാൻ പ്രാർത്ഥിക്കുന്നുവെന്നും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എക്സിൽ കുറിച്ചു.സംഭവത്തെ കുറിച്ച് 12 മണക്കൂറിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാൻ ത്സാൻസി ഡിവിഷണൽ കമ്മിഷണർ, മേഖലാ ഡെപ്യൂട്ടി ഐജി എന്നിവർക്ക് മുഖ്യമന്ത്രി നിർദേശം നൽകിയിട്ടുണ്ട്. അപകടത്തിൽ സർക്കാർ ത്രിതല അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. ആശുപത്രിയ്ക്ക് വീഴ്ച്ച പറ്റിയോയെന്ന് ആരോഗ്യ വകുപ്പ് അന്വേഷിക്കും.

ENGLISH NEWS SUMMARY: Ten children were killed in a fire that broke out at a Mediacl college hospital in Uttar Pradesh’s Jhansi  on Friday evening. The casualties may go up, said an official.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News