ഉത്തര്‍പ്രദേശ് ലോക്സഭാ തെരഞ്ഞെടുപ്പ്; സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് സമാജ് വാദി പാര്‍ട്ടി

ഉത്തര്‍പ്രദേശില്‍ ലോക്സഭാ തെരഞ്ഞെടുപ്പിലേക്കുളള സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് സമാജ് വാദി പാര്‍ട്ടി. ആദ്യഘട്ടത്തില്‍ 16 സ്ഥാനാര്‍ത്ഥികളുടെ പട്ടികയാണ് പ്രഖ്യാപിച്ചത്. അഖിലേഷ് യാദവിന്റെ ഭാര്യയും മുന്‍ ലോക്‌സഭാംഗവുമായ ഡിംപിള്‍ യാദവ് മെയിന്‍പുരിയില്‍ മത്സരിക്കും. മുന്‍ലോക്‌സഭാംഗം ഷഫീഖുര്‍ റഹ്‌മാന്‍ സംഭാലിലും യുപി മുന്‍മന്ത്രി രവിദാസ് മെഹ്‌റോത്ര ലഖ്‌നൗവില്‍ നിന്നും മത്സരിക്കും.

Also Read: പൗരത്വ ഭേദഗതി നിയമം നടപ്പാക്കാനുള്ള നീക്കം ഒറ്റക്കെട്ടായി ചെറുക്കണം: ഐ.എന്‍.എല്‍

അയോധ്യ രാമക്ഷേത്ര നിര്‍മ്മാണം ആയുധമാക്കി ബിജെപി തെരഞ്ഞെടുപ്പ് പ്രചരണത്തിലേക്ക് കടന്ന സാഹചര്യത്തിലാണ് എസ്പിയുടെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം. ഇന്ത്യാ സഖ്യത്തിന്റെ ഭാഗമായി വിഭജന ചര്‍ച്ചകളും പുരോഗമിക്കുകയാണ്. കോണ്‍ഗ്രസിന് 11 സീറ്റുകള്‍ നല്‍കാമെന്നാണ് അഖിലേഷ് യാദവ് അറിയിച്ചത്. എന്നാല്‍ ഇതിനോട് കോണ്‍ഗ്രസ് ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News