ഒന്നും രണ്ടുമല്ല 150 കിലോ ഭാരം! ജീവനുള്ള മുതലയെ തോളിലേറ്റി യുപി സ്വദേശി; വീഡിയോ കാണാം!

ഇരുപതടി നീളം, 150 കിലോ ഭാരമുള്ള ഭീമന്‍ മുതലയെ തോളിലേറ്റി നടന്നുപോകുന്ന യുപി സ്വദേശിയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലെ താരം. വനം വകുപ്പ് ഉദ്യോഗസ്ഥനാണ് ഇദ്ദേഹമെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ മൂന്നാഴ്ചയോളമായി നാട്ടുകാര്‍ക്ക് പേടി സ്വപ്‌നമായി തീര്‍ന്ന മുതലയെയാണ് ഇദ്ദേഹം തോളിലേറ്റി കൊണ്ടുപോയത്. മുതലയില്‍ നിന്നും വീണ്ടും ആക്രമണമുണ്ടാകുമെന്ന ഭയത്തില്‍ ജീവിച്ചിരുന്ന ഗ്രാമവാസികള്‍ക്ക് ആശ്വാസമായിരിക്കുകയാണ്.

ALSO READ: ഫെംഗല്‍ കൊടുങ്കാറ്റില്‍ വിറച്ച് തമിഴ്‌നാടും പുതുച്ചേരിയും

ഹാമിര്‍പൂര്‍ ജില്ലയിലെ പോത്തിയാഖുര്‍ദ് ഗ്രാമത്തിലെ കുളത്തിലാണ് ഒരുമാസം മുമ്പ് ആദ്യമായി ഈ മുതലയെ കണ്ടത്. ഗ്രാമവാസികള്‍ക്ക് കുടിവെള്ളത്തിനുള്ള മാര്‍ഗമാണ് ഈ കുളം. സംഭവം വനംവകുപ്പിനെ അറിയിച്ചതിനെ തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ മുതലയുടെ ചലനങ്ങള്‍ നിരീക്ഷിക്കാന്‍ തുടങ്ങി. ദിവസങ്ങള്‍ക്ക് മുമ്പ് ഇതിനെ പിടികൂടാന്‍ പദ്ധതി തയ്യാറാക്കുകയും ചെയ്തു. എല്ലാ സഹായവും നല്‍കി ഗ്രാമവാസികളും ഒപ്പം നിന്നു. മൂന്നാഴ്ചയോളം സൂക്ഷമമായി നിരീക്ഷിച്ചതിന് ശേഷമാണ് മുതലയെ വനംവകുപ്പ് ഉദ്യോഗസ്ഥരും ചില വിദഗ്ദരും ചേര്‍ന്ന് പിടികൂടിയത്.

തോളില്‍ ചുമക്കുന്നതിന് മുമ്പായി മുതലയുടെ വായും കാലുകളും തുണിയും കയറും കൊണ്ടും മുറുക്കി കെട്ടി. തുടര്‍ന്ന് പ്രദേശത്ത് നിന്നും മാറ്റിയ മുതലയെ കാട്ടില്‍ തുറന്നുവിട്ടു. മനുഷ്യര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കാത്ത യമുനാ നദി തീരത്തായാണ് ഇതിനെ തുറന്നുവിട്ടത്. ഉദ്യോഗസ്ഥനെ എല്ലാവരും അഭിനന്ദിക്കുന്നുണ്ടെങ്കിലും ഒരു സുരക്ഷാ സംവിധാനവും ഇല്ലാതെ അദ്ദേഹത്തെ ഇത്രയും അപകടകരമായ അവസ്ഥയിലേക്ക് തള്ളിവിട്ടതിന് അധികൃതര്‍ക്കെതിരെ ശക്തമായ വിമര്‍ശനവും ഉയരുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News