പണം വെച്ച് പഞ്ച് പിടിക്കുന്നതിനിടെ യുവാവിന്റെ കൈയൊടിഞ്ഞു. ഉത്തർപ്രദേശിലെ മൊറാദാബാദിലാണ് സംഭവം. പഞ്ച് പിടിത്തം അവസാന നിമിഷത്തെ വാശിയേറിയ പോരാട്ടത്തിലേക്ക് കടക്കവേയാണ് അപ്രതീക്ഷിതമായി മത്സരത്തിൽ പങ്കെടുത്ത ഒരാൾക്ക് പരുക്ക് പറ്റിയത്.
ഞായറാഴ്ച മൊറാദാബാദിലെ മിയാൻ കോളനിയിൽ ആയിരുന്നു സംഭവം. വിജയിക്കുന്ന ആൾക്ക് പതിനായിരം രൂപ സമ്മാനം പ്രഖ്യാപിച്ചാണ് പഞ്ച ഗുസ്തി മത്സരം സംഘടിപ്പിച്ചത്. ഇതിനിടെയാണ് കാശി എന്ന യുവാവിന്റെ കയ്യൊടിഞ്ഞത്.
ALSO READ; ‘വഴങ്ങിയില്ലെങ്കിൽ നീ ജയിലിൽ പോകും’ യുവതിയെ ഭീഷണിപ്പെടുത്തി ബീഹാർ പൊലീസ് ഉദ്യോഗസ്ഥൻ
സംഭവത്തെ തുടർന്ന് യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. അതേസമയം മത്സരത്തിൽ പങ്കെടുത്ത ഇരു കൂട്ടരും ഒരു ഒത്തുതീർപ്പിലെത്തി. മെഡിക്കൽ ചെലവുകൾ വഹിക്കാനുള്ള അറുപതിനായിരം രൂപയുടെ കരാറിലാണ് ഇരുവരും ഒടുക്കം എത്തിപ്പെട്ടത്.
അതേസമയം സംഭവത്തിന്റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. “കണ്ടു നിൽക്കാൻ കഴിയുന്നില്ല”, “എനിക്കും സമാനമായ അനുഭവം ഉണ്ടായിട്ടുണ്ട്’. “സഹോദരൻ ‘ ബ്രേകിങ് റെക്കോർഡ് ‘എടുത്തു” എന്നിങ്ങനെയാണ് പകരും വീഡിയോയ്ക്ക് താഴെ കമന്റ് ചെയ്തിരിക്കുന്നത്.
Damn! his Hand got broken while Arm wrestling in Moradabad Up
— Ghar Ke Kalesh (@gharkekalesh) December 3, 2024
pic.twitter.com/IHiYb7UG6s
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here