പരമശിവനെ പ്രീതിപ്പെടുത്തണം; മരം മുറിക്കുന്ന യന്ത്രം ഉപയോഗിച്ച തലയറുക്കാന്‍ ശ്രമിച്ച് യുവാവ്

പരമശിവനെ പ്രീതിപ്പെടുത്താന്‍ സ്വന്തം തല വെട്ടിമാറ്റാന്‍ ശ്രമിച്ച് യുവാവ്. മരം മുറിക്കുന്ന യന്ത്രം ഉപയോഗിച്ചായിരുന്നു തലയറുക്കാന്‍ ശ്രമിച്ചത്. ഗുരുതരമായി പരുക്കേറ്റ 30 കാരനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഉത്തര്‍പ്രദേശിലെ ലളിത്പൂര്‍ ജില്ലയില്‍ ചൊവ്വാഴ്ച പുലര്‍ച്ചെ നാല് മണിയോടെയാണ് സംഭവം നടന്നത്.

also read- പരിശീലനത്തിനിടെ പരുക്ക്; ഗുസ്തി താരം വിനേഷ് ഫോഗട്ട് ഏഷ്യന്‍ ഗെയിംസില്‍ നിന്ന് പിന്മാറി

ദീപക് കുശ്വാഹ എന്നയാളാണ് സ്വയം തലയറുക്കാന്‍ ശ്രമിച്ചത്. മകന്‍ കടുത്ത ശിവഭക്തനായിരുന്നുവെന്ന് ദീപക്കിന്റെ പിതാവ് പല്‍തൂറാം കുശ്വാഹ പറഞ്ഞു. തല വെട്ടിമാറ്റി ശിവനെ പ്രീതിപ്പെടുത്തുമെന്ന് മാസങ്ങളായി മകന്‍ പറയുന്നുണ്ടെന്നും പിതാവ് പറഞ്ഞു. ഭക്തി നല്ലതാണ്, എന്നാല്‍ ഇത്തരം വിഡ്ഢിത്തങ്ങള്‍ പറയുകയും പ്രവര്‍ത്തിക്കുകയും ചെയ്യരുതെന്ന് മകനെ ഉപദേശിച്ചിരുന്നതായും പല്‍തൂറാം കൂട്ടിച്ചേര്‍ത്തു. ഇന്ന് പുലര്‍ച്ചെ 4 മണിയോടെ പ്രദേശത്തെ ഒരു ശിവക്ഷേത്രത്തില്‍ ദീപക് ദര്‍ശനം നടത്തി. തുടര്‍ന്ന് ബലിപീഠത്തിന് മുന്നില്‍ മരം മുറിക്കുന്ന യന്ത്രം ഉപയോഗിച്ച് കഴുത്ത് മുറിക്കുകയായിരുന്നു.

also read- ജീവകാരുണ്യ പ്രവര്‍ത്തന രംഗത്ത് പുത്തന്‍ അധ്യായം കുറിച്ച് മമ്മൂട്ടി; 25 പേര്‍ക്ക് ഇലക്ട്രിക് വീല്‍ചെയര്‍ നല്‍കി

‘ജയ് ഭോലേനാഥ്’ എന്നുള്ള നിലവിളി കേട്ട് നാട്ടുകാര്‍ ക്ഷേത്രത്തിലെത്തിയപ്പോഴാണ് രക്തത്തില്‍ കുളിച്ച് കിടക്കുന്ന ദീപക്കിനെ കണ്ടെത്തിയത്. ഉടന്‍ വീട്ടുകാരെ വിവരമറിയിക്കുകയും ആശുപത്രിയില്‍ എത്തിക്കുകയും ചെയ്തു. നിലവില്‍ അതീവഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ് യുവാവ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News