യുപി മെഡിക്കൽ കോളേജ് തീപിടിത്തം: രണ്ട് കുട്ടികൾ കൂടി മരിച്ചു

UP MEDICAL COLLEGE

ഉത്തർ പ്രദേശിലെ ഝാൻസി മഹാറാണി ലക്ഷ്മി ഭായ് മെഡിക്കൽ കോളേജിൽ കഴിഞ്ഞ ദിവസം ഉണ്ടായ തീപിടിത്തത്തിൽ പൊള്ളലേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന രണ്ട് നവജാത ശിശുക്കൾ കൂടി മരിച്ചു. ഇതോടെ അപകടത്തിൽ മരിച്ച കുട്ടികളുടെ എണ്ണം 17 ആയി ഉയർന്നു.

നവംബർ പതിനഞ്ചിനാണ് മെഡിക്കൽ കോളേജിൽ അപകടം ഉണ്ടായത്. ആശുപത്രിയിലെ നവജാത ശിശുക്കളുടെ തീവ്ര പരിചരണ വിഭാഗത്തിലാണ് തീപിടിത്തമുണ്ടായത്. ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.തീപിടിത്തത്തിൽ മുപ്പത്തിയൊമ്പതോളം കുട്ടികളെ രക്ഷാപ്രവർത്തകർ രക്ഷപ്പെടുത്തിയിരുന്നു.

ALSO READ; ആന്ധ്രയില്‍ തൊഴിലാളികള്‍ സഞ്ചരിച്ച ഓട്ടോയില്‍ ബസിടിച്ച് ഏഴ് പേര്‍ മരിച്ചു

തീപിടിത്തം ഉണ്ടായപ്പോൾ തന്നെ പത്ത് കുട്ടികളുടെ മരണം സ്ഥിരീകരിച്ചിരുന്നു. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെയാണ് മറ്റ് കുട്ടികൾ മരണത്തിന് കീഴടങ്ങിയത്.

അപകടത്തിൽ ഉത്തർ പ്രദേശ് സർക്കാർ ത്രിതല അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ആശുപത്രിയ്ക്ക് വീഴ്ച്ച പറ്റിയോയെന്ന് ആരോഗ്യ വകുപ്പ് അന്വേഷിക്കുന്നുണ്ടായിരുന്നു. അതേസമയം സംഭവത്തില്‍ സംസ്ഥാന സര്‍ക്കാരിനും പൊലീസിനും ദേശീയ മനുഷ്യാവകാശ കമ്മിഷന്‍ നോട്ടീസ് അയച്ചു. ഗുരുതരമായ മനുഷ്യാവകാശ ലംഘനമാണ് നടന്നതെന്ന് കമ്മിഷന്‍ പ്രതികരിച്ചിരുന്നു. ഉത്തരവാദികളായ ഉദ്യോഗസ്ഥര്‍ക്കെതിരെ എന്ത് നടപടിയെടുത്തു, ചികിത്സയിലുള്ളവരുടെ നിലവിലെ സ്ഥിതി, നഷ്ടപരിഹാരം എന്നിവ സംബന്ധിച്ച് ഒരാഴ്ചക്കകം വിശദീകരണം നല്‍കാന്‍ കമ്മിഷന്‍ നിര്‍ദേശിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News