ഉത്തർ പ്രദേശിൽ മോഡലിനെ രണ്ട് മണിക്കൂറോളം ഡിജിറ്റലായി അറസ്റ്റ് ചെയ്ത് സൈബര്‍ കുറ്റവാളികള്‍ 99,000 രൂപ കൈവശപ്പെടുത്തിയതായി പൊലീസ്. 2017ലെ പശ്ചിമ ബംഗാളില്‍ നിന്നുള്ള മുന്‍ ഫെമിന മിസ് ഇന്ത്യ ശിവാങ്കിത ദീക്ഷിത് ആണ് അറസ്റ്റിന് ഇരയായത്. മനുഷ്യക്കടത്ത്, മയക്കുമരുന്ന് കടത്ത് തുടങ്ങിയ കേസുകളുമായി ബന്ധപ്പെട്ട് അനധികൃതമായി പണം കൈപ്പറ്റുന്നുവെന്ന് ആരോപിച്ച് ഭീഷണിപ്പെടുത്തിയാണ് ചൊവ്വാഴ്ച വാട്ട്സ്ആപ്പ് കോള്‍ ലഭിച്ചതെന്ന് അവർ പറഞ്ഞതായി അസിസ്റ്റന്റ് പോലീസ് കമ്മീഷണര്‍ (ലോഹമാണ്ടി) മായങ്ക് തിവാരി അറിയിച്ചു.
അറസ്റ്റ് ഒഴിവാക്കാന്‍ 99,000 രൂപ കൈമാറാന്‍ പ്രതികള്‍ നടിയോട് പറഞ്ഞു. അവർ അനുസരിച്ചു പണം കൊടുക്കുകയായിരുന്നു. സി ബി ഐ ഓഫീസര്‍ ചമഞ്ഞാണ് തട്ടിപ്പ് നടത്തിയത്. ഇക്കാര്യം വീട്ടുകാരോട് പറഞ്ഞപ്പോഴാണ് സൈബര്‍ തട്ടിപ്പ് ആണെന്ന കാര്യം പോലും മോഡൽ അറിഞ്ഞത്. ഉടനെ പൊലീസിൽ പരാതിപ്പെട്ടു. എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും കൂടുതല്‍ അന്വേഷണം നടക്കുകയാണെന്നും എ സി പി തിവാരി കൂട്ടിച്ചേര്‍ത്തു.
Read Also: കൈവിട്ട കളിയായി! പഞ്ച് പിടുത്തത്തിനിടെ യുവാവിന്റെ കൈയൊടിഞ്ഞു, വീഡിയോ കാണാം
‘ഡിജിറ്റല്‍ അറസ്റ്റ്’ എന്നത് പുതിയ സൈബര്‍ തട്ടിപ്പാണ്. തട്ടിപ്പുകാർ സി ബി ഐ, കസ്റ്റംസ് ഉദ്യോഗസ്ഥരോ പോലെയുള്ള നിയമപാലക ഏജന്‍സി ഉദ്യോഗസ്ഥരായി വേഷമിടുകയും നിരോധിത മയക്കുമരുന്നുകളുടെയോ വ്യാജ അന്താരാഷ്ട്ര പാഴ്‌സലുകളുടെയോ പേരില്‍ വീഡിയോ കോളുകള്‍ നടത്തി ആളുകളെ അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്യുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here