സ്‌കൂളിൽ ടീച്ചർമാരുടെ ശുചിമുറിയിൽ സ്പൈ കാമറ സ്ഥാപിച്ച് ലൈവ് സ്ട്രീം ചെയ്ത ഡയറക്ടർ അറസ്റ്റിൽ. ഉത്തര്‍പ്രദേശിലെ നോയിഡയിലാണ് സംഭവം. ബള്‍ബ് സോക്കറ്റില്‍ ക്യാമറ സ്ഥാപിക്കുകയായിരുന്നു. വാഷ്റൂമിലെ തത്സമയ ദൃശ്യങ്ങള്‍ കമ്പ്യൂട്ടറിലൂടെയും മൊബൈല്‍ ഫോണിലൂടെയും ഇയാൾ കണ്ടിരുന്നു. ക്യാമറ കണ്ടെത്തിയ അധ്യാപിക പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു.
നോയിഡയിലെ സെക്ടര്‍ 70-ലെ ലേണ്‍ വിത്ത് ഫണ്‍ എന്ന പ്ലേ സ്‌കൂളിലാണ് സംഭവം. ഡിസംബര്‍ 10-ന് വാഷ്റൂമിലെ ബള്‍ബ് ഹോള്‍ഡറില്‍ അസ്വാഭാവികമായ ഒരു വസ്തു അധ്യാപിക ശ്രദ്ധിക്കുകയായിരുന്നു. ഹോള്‍ഡറില്‍ മങ്ങിയ വെളിച്ചം അവർ കണ്ടു. അത് സംശയം ഇരട്ടിപ്പിച്ചു. വിശദമായി പരിശോധിച്ചപ്പോള്‍ ക്യാമറ കണ്ടെത്തി. ഉടനെ സ്‌കൂളിലെ സെക്യൂരിറ്റി ഗാര്‍ഡിനെ വിവരമറിയിക്കുകയും അദ്ദേഹം ക്യാമറയുടെ സാന്നിധ്യം സ്ഥിരീകരിക്കുകയുമായിരുന്നു.
തുടര്‍ന്ന് അധ്യാപിക ഇക്കാര്യം സ്‌കൂള്‍ ഡയറക്ടര്‍ നവനീഷ് സഹായിയെയും സ്‌കൂള്‍ കോ-ഓര്‍ഡിനേറ്റര്‍ പരുളിനെയും അറിയിച്ചു. എന്നാല്‍, അവര്‍ കുറ്റം നിഷേധിച്ചു. പ്രശ്നപരിഹാരത്തിന് ഇരുവരും ഒരു നടപടിയും സ്വീകരിച്ചില്ല. തുടർന്ന് അധ്യാപികയുടെ പരാതിയെ തുടര്‍ന്ന് നോയിഡ സെന്‍ട്രല്‍ ഡെപ്യൂട്ടി പൊലീസ് കമ്മീഷണര്‍ (ഡിസിപി) ശക്തി മോഹന്‍ അവസ്തി അന്വേഷണം ആരംഭിച്ച് കേസ് രജിസ്റ്റര്‍ ചെയ്തു. തുടര്‍ന്ന് നവനീഷ് സഹായിയെ അറസ്റ്റ് ചെയ്തു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here