എത്രനാൾ ഒളിച്ചു നടക്കും? യുപിയിൽ കൊലപാതകക്കേസിലെ പ്രതി പത്ത് വർഷത്തിന് ശേഷം പൊലീസ് പിടിയിൽ

ARREST

യുപിയിൽ കൊലപാതകക്കേസിലെ പ്രതി പത്ത് വർഷത്തിന് ശേഷം പൊലീസ് പിടിയിൽ. സ്ത്രീയെ ബലാൽസംഗം ചെയ്ത ശേഷം കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി രൺധൗളാണ് പൊലീസ് പിടിയിലായത്.

ALSO READ; ‘പാർക്കിങ് ഏരിയയിൽ നിന്നും ബൈക്കെടുക്കാൻ പോയതാണ്…പക്ഷേ തിരികെ വന്നില്ല’: ചെന്നൈ എയർഷോ ദുരന്തത്തിൽ വേദനിപ്പിക്കുന്ന പ്രതികരണവുമായി യുവതി

2014 ലാണ് കേസിന് ആസ്പദമായ സംഭവം ഉണ്ടാകുന്നത്. രൺധൗളും സുഹൃത്തുക്കളായ മനോജ് സിങ്, റാം സിങ് എന്നിവർ സ്ത്രീയെ ബലാൽസംഗം ചെയ്ത ശേഷം കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി മൃതദേഹം സഞ്ജയ് വാൻ  എന്ന  സ്ഥലത്ത് ഉപേക്ഷിക്കുകയായിരുന്നു.

ALSO READ; തത്ക്കാലം ബൂട്ടിടേണ്ട! പരിക്ക് മൂലം ഗര്‍നാചോയ്ക്ക് ലോകകപ്പ് യോഗ്യത മത്സരങ്ങള്‍ നഷ്ടമാകും

കേസിൽ പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തതുമുതൽ രൺധൗൾ ഒളിവിലായിരുന്നു. പിന്നാലെ പട്യാല കോടതി ഇയാളെ പ്രഖ്യാപിത കുറ്റവാളിയായി പ്രഖ്യാപിച്ചു. എന്നിട്ടും പൊലീസിന് ഇയാളിലേക്ക് എത്തിപ്പെടാൻ കഴിഞ്ഞില്ല,അതിനിടെ ലുഹാരിയിലുള്ള വീട്ടിൽ ഇയാൾ ഇടയ്ക്കിടെ എത്തുമെന്ന വിവരം പൊലീസിന് ലഭിച്ചതാണ് അന്വേഷണത്തിൽ നിർണ്ണായകമായത്.തുടർന്ന് ഇയാളുടെ ചലനങ്ങൾ സ്പെഷ്യൽ സെൽ നിരീക്ഷിക്കാൻ തുടങ്ങി. ഇങ്ങനെയാണ് പ്രതിയെ പൊലീസ് പിടികൂടിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News