യുപിയില്‍ റെയില്‍വേ സ്റ്റേഷനില്‍ നിര്‍മാണത്തിലിരുന്ന കെട്ടിടത്തിന്റെ സ്ലാബ് തകര്‍ന്ന് വീണ് ഒട്ടേറെ തൊഴിലാളികള്‍ കുടുങ്ങിയതായി സംശയം. കനൗജ് റെയില്‍വേ സ്റ്റേഷനിലാണ് സംഭവം. റെയില്‍വേ സ്റ്റേഷനില്‍ നവീകരണത്തിന്റെ ഭാഗമായി നിര്‍മാണം നടന്ന രണ്ടാം നിലയുടെ ഭാഗമാണ് തകര്‍ന്നത്. ഇതുവരെ പതിനാലോളം പേരെ രക്ഷപ്പെടുത്തിയതായാണ് എഎന്‍ഐ ഉള്‍പ്പെടെ റിപ്പോര്‍ട്ട് ചെയ്യുന്നത്.
കുടുങ്ങിക്കിടക്കുന്നവരെ പുറത്തെടുക്കാനുള്ള രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. സംഭവ സ്ഥലത്ത് പൊലീസും നാട്ടുകാരുമടക്കമാണ് രക്ഷാപ്രവര്‍ത്തനം ആരംഭിച്ചത്. അപകടകാരണം ഇതുവരെ വ്യക്തമായിട്ടില്ല. ഇതേകുറിച്ചുള്ള അന്വേഷണം തുടങ്ങിയതായി അധികൃതര്‍ അറിയിച്ചു.
ALSO READ: ബിഷപ് ഹൗസ് പ്രതിഷേധത്തില്‍ ചര്‍ച്ച പരാജയം; വൈദികരെ അറസ്റ്റ് ചെയ്ത് നീക്കണമെന്ന് പ്രതിഷേധക്കാര്‍
അമൃത് ഭാരത് പദ്ധതിയുടെ ഭാഗമായാണ് റെയില്‍വേ സ്റ്റേഷനില്‍ ഇരുനില കെട്ടിടത്തിന്റെ നിര്‍മാണം ആരംഭിച്ചത്. അപകടസമയം മുപ്പതിയഞ്ചിലേറെ തൊഴിലാളികള്‍ പണിയെടുക്കുന്നുണ്ടായിരുന്നു. ഗുരുതരമായി പരുക്കേറ്റവര്‍ക്ക് അമ്പതിനായിരം രൂപയും നിസാര പരുക്കേറ്റവര്‍ക്ക് അയ്യായിരം രൂപയും സഹായധനം നല്‍കുമെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here