യുപി ഷാഹി ജുമാ മസ്ജിദ് സർവ്വേക്കിടെയുണ്ടായ സംഘർഷം; മൂന്ന് പേർ കൊല്ലപ്പെട്ടു

uttar pradesh

ഉത്തര്‍പ്രദേശിലെ ഷാഹി ജുമാ മസ്ജിദ് സർവേക്കിടെ ഉണ്ടായ സംഘർഷത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ടു. പൊലീസ് ഉദ്യോഗസ്ഥർ ഉൾപ്പടെ നിരവധി പേർക്ക് സംഘർഷത്തിൽ പരിക്കുണ്ട്. പ്രതിഷേധക്കാർ പൊലീസുകാർക്കെ നേരെ അടക്കം കല്ലേറ് ആക്രമണം നടത്തിയിരുന്നു. നിരവധി വാഹനങ്ങൾ അഗ്നിക്കിരയാക്കുകയും ചെയ്തു.

ഷാഹി ജുമാ മസ്ജിദ് പുരാതന ഹിന്ദുക്ഷേത്രമാണെന്ന
ബിജെപി വാദത്തിന് പിന്നാലെ ജില്ലാ കോടതിയുടെ ഉത്തരവ് പ്രകാരം നടന്ന സർവ്വേയിലാണ് വ്യാപക സംഘർഷം ഉടലെടുത്തത്. രണ്ടാംഘട്ട സര്‍വ്വേ നടപടികള്‍ പുരോഗമിക്കുന്നതിനിടെയാണ് വ്യാപക സംഘര്‍ഷമുണ്ടായത്.

ALSO READ; മഹാരാഷ്ട്രയില്‍ എന്‍ഡിഎയുടെ സത്യപ്രതിജ്ഞ നാളെ?; മുഖ്യമന്ത്രി കസേരയില്‍ കണ്ണുംനട്ടിവര്‍!

ഡിഎം രാജേന്ദ്ര പാന്‍സിയയുടെ മേല്‍നോട്ടത്തില്‍ സര്‍വേ നടപടികള്‍ക്കായി എത്തിയ പ്രത്യേക സംഘത്തിന് നേരെ കല്ലേറുണ്ടാകുകയും അക്രമം അഴിച്ചുവിടുകയുമായിരുന്നു. സംഘർഷത്തെ തുടർന്ന് യുപി പൊലീസ് ടിയര്‍ ഗ്യാസ് പ്രയോഗിക്കുകയും ലാത്തിച്ചാര്‍ജ് നടത്തുകയും ചെയ്തിരുന്നു.

അതിനിടെ സര്‍വ്വേ തടസ്സപ്പെടുത്തിയാല്‍ കര്‍ശന നടപടിയുണ്ടാകുമെന്ന് യുപി ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗരിയ മുന്നറിയിപ്പ് നല്‍കി. എന്നാല്‍ സംഘര്‍ഷം ബിജെപി ബോധപൂര്‍വ്വം സൃഷ്ടിച്ചതാണെന്നാണ് സമാജ് വാദി പാര്‍ട്ടി അടക്കം ആരോപിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News