മൂന്നര വയസുകാരിയ്ക്ക് ലൈംഗികാതിക്രമം; യുപിയിൽ സ്കൂൾ ജീവനക്കാരനടക്കം മൂന്ന് പേർ അറസ്റ്റിൽ

CRIME

ഉത്തർപ്രദേശിൽ മൂന്നര വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിൽ സ്വകാര്യ സ്കൂൾ ജീവനക്കാരൻ അടക്കം മൂന്ന് പേർ അറസ്റ്റിലായി. നോയിഡയിലെ സെക്ടർ 27 ലാണ് സംഭവം. സ്‌കൂളിലെ ശുചീകരണ തൊഴിലാളിയായായ നിത്യാനന്ദയും മറ്റ് രണ്ട് സ്‌കൂൾ ജീവനക്കാരുമാണ് അറസ്റ്റിലായത്.

ALSO READ; അമിത വേഗം; ട്വന്റി ഫോര്‍ വാര്‍ത്താ സംഘം സഞ്ചരിച്ച കാറിടിച്ച് രണ്ട് വിദ്യാര്‍ത്ഥികള്‍ മരിച്ചു

കരാർ അടിസ്ഥാനത്തിൽ സ്‌കൂളിൽ ജോലിക്ക് പ്രവേശിച്ചയാളാണ് നിത്യാനന്ദ. സംഭവം നടക്കുന്നതിന് ഏതാനും ദിവസങ്ങൾക്ക് മുൻപാണ് ഇയാൾ ജോലിയിൽ പ്രവേശിച്ചത്.സ്‌കൂളിൽ നിന്നും വീട്ടിലെത്തിയ കുട്ടി അസ്വസ്ഥത പ്രകടിപ്പിച്ച് തുടങ്ങിയതോടെ വിവരം അന്വേഷിച്ച അമ്മയോടാണ് കുട്ടി ഇക്കാര്യം പറഞ്ഞത്. സംഭവം പുറത്ത് പറയരുതെന്ന് പ്രതി ഭീഷണിപ്പെടുത്തിയെന്നും കുട്ടി അമ്മയോട് പറഞ്ഞു.പിന്നാലെ കുടുംബം പൊലീസിൽ പരാതി നൽകുകയായിരുന്നു.

ALSO READ; കെഎസ്‌യു വിജയാഹ്ലാദപ്രകടനത്തിനിടെ എസ്എഫ്ഐ പ്രവർത്തകർക്ക് നേരെ ആക്രമണം; സംഭവം പാങ്ങോട് മന്നാനിയ കോളേജിൽ

അതേസമയം സംഭവം മറച്ചുവെക്കാൻ ഷൂൾ അധികൃതർ ശ്രമിച്ചുവെന്ന് ആരോപിച്ച് കുടുംബം രംഗത്ത് വന്നു. കുട്ടിയുടെ ക്ലാസ് ടീച്ചർ മധുമേഘനി, സെക്യൂരിറ്റി സൂപ്പർവൈസർ ദയാമായി എന്നിവർക്കെതിരെയാണ് ആരോപണം ഉയർന്നത്. കുട്ടിയുടെ കുടുംബം നൽകിയ പരാതിയിൽ ഇവരുടെ അറസ്റ്റും പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. പ്രതി നിത്യാനന്ദ പതിനാല് ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിലാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News