കണ്ണില്ലാത്ത ക്രൂരത! യുപിയിൽ ഏഴ് വയസ്സുകാരിയെ ബലാത്സം​ഗ ശ്രമത്തിന് ശേഷം തലയ്ക്കടിച്ച് കൊന്ന് മൃതദേഹം ഉപേക്ഷിച്ചു

CRIME

ഉത്തർ പ്രദേശിൽ ഏഴ് വയസുമുള്ള പെൺകുട്ടിയോട് കണ്ണില്ലാത്ത ക്രൂരത. പെൺകുട്ടിയെ തട്ടിക്കൊണ്ട് പോയി ബലാത്സംഗംചെയ്യാൻ ശ്രമിച്ചതിന് ശേഷം തലയ്ക്കടിച്ച് കൊന്ന്   മൃതദേഹം ആളൊഴിഞ്ഞ വീട്ടിൽ ഉപേക്ഷിച്ചു. യുപിയിലെ ബുദൌൻ ജില്ലയിലാണ് സംഭവം

വെള്ളിയാഴ്ച്ചയാണ് സംഭവം ഉണ്ടായത്. വൈകുന്നേരം പച്ചക്കറി വാങ്ങാൻ മാർക്കറ്റിലേക്ക് പോയതായിരുന്നു കുട്ടി. എന്നാൽ പോയി അധിക സമയം കഴിഞ്ഞിട്ടും തിരികെ വരഞ്ഞതോടെ കുടുംബം നടത്തിയ പരിശോധനയിൽ കുട്ടിയുടെ മൃതദേഹം സമീപത്തുള്ള ആൾത്താമസം ഇല്ലാത്ത വീട്ടിൽ നിന്നും കണ്ടെത്തുകയായിരുന്നു.അർദ്ധ നഗ്നമായ നിലയിലായിരുന്നു മൃതദേഹം.

തുടർന്ന് പൊലീസിൽ കുടുംബം പരാതി നൽകി. ഈ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ അന്വേഷണത്തിലാണ്  പ്രതി ജെയിൻ അലാമിനെ  പിടികൂടിയത്. സമീപത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലൂടെയാണ് പൊലീസ് പ്രതിയിലേക്ക് എത്തിപ്പെട്ടത്.

ഇതിനിടെ പ്രതിയും പോലീസും തമ്മിൽ ഏറ്റുമുട്ടൽ ഉണ്ടായി. പ്രതി ജെയിൻ പൊലീസ് ഉദ്യോഗസ്ഥർക്ക് നേരെ വെടിയുതിർത്തു.പിന്നീട് വളരെ ശ്രമപ്പെട്ട പൊലീസ് ഇയാളെ കീഴ്പ്പെടുത്തുകയായിരുന്നു. തട്ടിക്കൊണ്ട് പോയ കുട്ടിയെ ബലാത്‌സംഗം ചെയ്യാൻ ശ്രമിച്ചുവെന്ന് പ്രതി പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. ശേഷം കല്ലുകട്ട ഉപയോഗിച്ച് തലയ്ക്കടിച്ച് കുട്ടിയെ കൊലപ്പെടുത്തുകയായിരുന്നുവെന്നും ഇയാൾ പൊലീസിനോട് പറഞ്ഞു.അതേസമയം പെൺകുട്ടിയുടെ മരണ കാരണം പോസ്റ്റ്മാർട്ടം റിപ്പോർട്ട് പുറത്ത് വന്നാൽ മാത്രമേ വ്യക്തമാകൂ എന്ന് പൊലീസ് അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News