ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത് ഒരധ്യാപകന്‍ അധ്യാപികയോട് മോശമായി സംസാരിക്കുന്നതിന്റെ വീഡിയോയാണ്. ഉത്തര്‍ പ്രദേശിലാണ് സംഭവം നടന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. വീഡിയോയില്‍ കാണുന്നത് ഒരു അധ്യാപകനെയാണ്. ഒരു അധ്യാപിക ഒപ്പിടാന്‍ വന്നപ്പോള്‍ അധ്യാപകന്‍ ഇവരോട് പറയുന്നത്, ഒപ്പിടാന്‍ സമ്മതിക്കാം. പക്ഷേ, അതിന് ഒരു കണ്ടീഷനുണ്ട് എന്നാണ്.
തുടര്‍ന്ന് എന്താണ് അത് എന്ന് ചോദിക്കുമ്പോള്‍ പറയുന്നത് അയാളുടെ കവിളത്ത് ഉമ്മ കൊടുക്കണം എന്നാണ്. കൂടാതെ തന്റെ കണ്ടീഷന്‍ അംഗീകരിച്ചാല്‍ പല കാര്യങ്ങളും എളുപ്പമാവും എന്നും ഇയാള്‍ അധ്യാപികയോട് പറയുന്നതും വീഡിയോയില്‍ കാണാന്‍ കഴിയും.
എന്നാല്‍, ഉമ്മ കൊടുക്കണം എന്ന് പറഞ്ഞു കേട്ടതോടെ അധ്യാപിക തിരിച്ച് പ്രതികരിക്കുന്നുണ്ട്. താന്‍ ഒരിക്കലും ഇത് അംഗീകരിക്കില്ല എന്നും ഇതൊന്നും ശരിയല്ല എന്നുമാണ് അധ്യാപിക അധ്യാപകനോട് പറയുന്നത്.
#यूपी में अटेंडेंस अभी भी चर्चा में है…
सरकार ने डिजिटल अटेंडेंस का फ़रमान तो वापस ले लिया मगर #उन्नाव के सरकारी स्कूल के मास्टर साहब हाज़िरी लगाने के लिए महिला अध्यापक से “पप्पी” की माँग कर रहे हैं। अटेंडेंस लगानी है… पप्पी दो..!!
*मास्टर साहब* :: महिला अध्यापक से मजे ही… pic.twitter.com/vaFtD1VLMs
— Mamta Tripathi (@MamtaTripathi80) August 7, 2024
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here