ഉത്തര്‍പ്രദേശില്‍ തഹസില്‍ദാറുടെ വാഹനം ബൈക്കുകാരനെ വലിച്ചുകൊണ്ടുപോയത് 30 കി.മീ.; ദാരുണാന്ത്യം

uttar-pradesh-police

ഉത്തര്‍പ്രദേശില്‍ തഹസില്‍ദാറുടെ കാര്‍ ബൈക്കില്‍ ഇടിക്കുകയും ബൈക്ക് യാത്രികനെ 30 കി മീ ദൂരം വലിച്ചിഴക്കുകയും ചെയ്തു. 35 വയസ്സുകാരന് ദാരുണാന്ത്യം സംഭവിച്ചു. തലസ്ഥാനമായ ലഖ്നൗവില്‍ നിന്ന് 127 കിലോമീറ്റര്‍ അകലെയുള്ള ബഹ്റൈച്ചില്‍ ആണ് സംഭവം. പയാഗ്പൂര്‍ സ്വദേശിയായ നരേന്ദ്ര കുമാര്‍ ഹല്‍ദാര്‍ എന്നയാളാണ് മരിച്ചത്.

വീട്ടിലേക്ക് മടങ്ങുമ്പോള്‍ നന്‍പാറ- ബഹ്റൈച്ച് റോഡില്‍ വ്യാഴാഴ്ച വൈകിട്ടായിരുന്നു അപകടം. അപകടത്തെ തുടര്‍ന്ന് വാഹനത്തിന്റെ അടിയില്‍ പെടുകയായിരുന്നു നരേന്ദ്ര കുമാര്‍. അപകടസമയത്ത് വാഹനത്തിലുണ്ടായിരുന്ന അസി. തഹസില്‍ദാര്‍ ശൈലേഷ് കുമാര്‍ അവസ്തിയെ സസ്പെന്‍ഡ് ചെയ്യാന്‍ ജില്ലാ മജിസ്ട്രേറ്റ് മോണികാ റാണി ശുപാര്‍ശ ചെയ്തു.

Read Also: വോൾവോ കാറിന് മുകളിലേക്ക് കണ്ടെയ്നർ ലോറി മറിഞ്ഞു, ബെംഗളൂരുവിൽ 2 കുട്ടികളടക്കം 6 പേർക്ക് ദാരുണാന്ത്യം

മരിച്ചയാളുടെ മൂന്ന് കുട്ടികള്‍ ഇതോടെ അനാഥരായി. 30 കിലോമീറ്ററോളം വാഹനത്തില്‍ മൃതദേഹം കുടുങ്ങിയിരിക്കാന്‍ സാധ്യത കുറവാണെന്നും ആരും അറിഞ്ഞിട്ടില്ലെന്നത് പറയുന്നത് ഭയം മൂലമാണെന്നും ഇതാണ് വാഹനം നിര്‍ത്താതെ പോയതിന് കാരണമെന്നും പൊലീസ് സൂപ്രണ്ട് വൃന്ദ ശുക്ല പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News