അഞ്ച് വയസ്സുകാരിയെ ബാലാത്സംഗം ചെയ്തു; യുപിയിൽ ആറുവയസ്സുകാരൻ ഉൾപ്പടെ മൂന്ന് പേർ പിടിയിൽ

stop rape

ഉത്തർപ്രദേശിൽ അഞ്ച് വയസ്സുകാരിയെ ബലാത്സംഗം ചെയ്ത കേസിൽ പ്രായപൂർത്തിയാകാത്ത മൂന്ന് കുട്ടികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. യുപിയിലെ ബല്ലിയ ജില്ലയിൽ ഈ മാസം പതിനാറിനായിരുന്നു സംഭവം. 6 , 13 , 16 വയസ്സ് പ്രായമുള്ള മൂന്ന് കുട്ടികളെയാണ് പെൺകുട്ടിയുടെ കുടുംബം നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കസ്റ്റഡിയിലെടുത്തത്.

ALSO READ; സംസ്ഥാനത്ത് ഇന്നും മഴ തുടരും; രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്

വീടിന്റെ ടെറസിന് മുകളിൽ കളിച്ചുകൊണ്ടിരിക്കെ ആൺകുട്ടികൾ പെൺകുട്ടിയെ ഉപദ്രവിക്കുകയായിരുന്നു.പെൺകുട്ടി ഇക്കാര്യം വീട്ടിൽ പറഞ്ഞതോടെ കുട്ടിയുടെ അമ്മ പോലീസിനെ വിവരം അറിയിച്ചു. തുടർന്ന് സംഭവ സ്ഥലത്തെത്തിയ പൊലീസ് കുട്ടികളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇവരെ പിന്നീട് പൊലീസ് ചോദ്യം ചെയ്യുകയും ചെയ്തു.പെൺകുട്ടിയുടെ അമ്മ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഭാരതീയ ന്യായ സംഹിത, പോക്‌സോ വകുപ്പുകൾ പ്രകാരം മൂന്നുപേർക്കുമെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.

ALSO READ; തിരുവനന്തപുരത്ത് ഫ്രൂട്സ് കടയിൽ വൻ തീപിടിത്തം

യുപിയിൽ കഴിഞ്ഞ മാസവും സമാന രീതിയിൽ ഒരു സംഭവം നടന്നിരുന്നു. സദാർ കോട്വാലി മേഖലയിൽ ഏഴ് വയസ്സുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്ത കേസിൽ എട്ടും ഏഴും വയസുള്ള ആൺകുട്ടികളെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

ENGLISH SUMMARY; THREE MINOR BOYS DETAINED FOR RAPING FIVE YEAR OLD GIRL

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News