ഉത്തർപ്രദേശിൽ റെയിൽവേ ട്രാക്കിൽ വെച്ചിരുന്ന എൽപിജി സിലിണ്ടർ പാസഞ്ചർ ട്രെയിൻ ഇടിച്ചുതെറിപ്പിച്ചു. കാൺപൂരിൽ ഞായറാഴ്ചയായിരുന്നു സംഭവം. അപകടത്തിൽ യാത്രക്കാരിൽ ആർക്കും പരിക്കില്ലെന്ന് പൊലീസ് വ്യക്തമാക്കി.
പ്രയാഗ് രാജിൽ നിന്നും ഭീവൈനിയിലേക്ക് പോകുകയായിരുന്ന കാളിന്ദി എക്സ്പ്രസ്സ് കാൺപൂരിലെ ശിവരാജ്പൂർ ഏരിയ വഴി കടന്നു പോകുമ്പോഴായിരുന്നു സംഭവം. ട്രാക്കിൽ സിലിണ്ടർ കണ്ടുവെങ്കിലും ട്രെയിൻ നിർത്തുന്നതിന് മുമ്പ് സിലിണ്ടറിൽ ഇടിക്കുകയായിരുന്നു. സംഭവത്തെ തുടർന്ന് സ്ഥലത്തെത്തിയ എടിഎസ് ഉദ്യോഗസ്ഥർ എൽപിജി സിലണ്ടറിനൊപ്പം ഒരു കുപ്പി പെട്രോളും തീപ്പെട്ടിയും കണ്ടെടുത്തിട്ടിട്ടുണ്ട്. സംഭവത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത കാൻപൂർ പൊലീസ് രണ്ട്പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവരെ ഉടൻ ചോദ്യം
ചെയ്യുമെന്നാണ് വിവരം. ഇതൊരു അട്ടിമറി ശ്രമമാണോ എന്നും പൊലീസ് സംശയിക്കുന്നുണ്ട്.
ALSO READ: ഈ എക്‌സിൽ ഞാനൊരു താജ്മഹൽ പണിയും! പുതിയ വീഡിയോ സ്ട്രീമിങ് സേവനം അവതരിപ്പിച്ച് മസ്ക്
അടുത്തിടെയായി റെയിൽവേ സർവീസുകളെ കേന്ദ്രീകരിച്ച് ഇത്തരം സംഭവങ്ങൾ നടക്കുന്നത് വലിയ ചർച്ചയാകുന്നുണ്ട്. പല ഘട്ടങ്ങളിലും യാത്രക്കാരുടെ സുരക്ഷയിലടക്കം റയിൽവേ വകുപ്പ് മൃദുസമീപന നിലപാടാണ് സ്വീകരിക്കുന്നത് എന്ന ആക്ഷേപം അടുത്തുടെയായി വലിയ രീതിയിൽഉയർന്നിരുന്നു. കഴിഞ്ഞ മാസം വാരാണസിയിൽ നിന്നും സബർമതിയിലേക്ക് പോയ സബർമതി എക്സ്പ്രസ് പാളം തെറ്റിയിരുന്നു. പാലത്തിൽ സ്ഥാപിച്ചിരുന്ന ഏതോ വസ്തുവിൽ തട്ടിയാണ് ട്രെയിൻ പാളം തെറ്റിയതെന്നായിരുന്നു സംഭവത്തിന് ശേഷം റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പ്രതികരിച്ചത്. ഇത്തരം സാഹചര്യങ്ങൾ തടയാനും നിരീക്ഷണം ഏർപ്പെടുത്താനും എന്തുകൊണ്ടാണ് റെയിൽവേ ശ്രമിക്കാത്തത് എന്ന ചോദ്യവും ഇതിനിടെ ഉയർന്നിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here