യുപിയിലെ വാരണാസിയിലുള്ള 115 വര്‍ഷം പഴക്കമള്ള ഉദയ് പ്രതാപ് കോളേജില്‍ അവകാശവാദം ഉന്നയിച്ചിരിക്കുകയാണ് സംസ്ഥാന വഖഫ് ബോര്‍ഡ്. 2018ല്‍ നടത്തിയ അവകാശവാദം വഖഫ് ഭേദഗതി ബില്ലിനായുള്ള ചര്‍ച്ചകള്‍ നടക്കുമ്പോള്‍ വീണ്ടും ഉയര്‍ന്നുവരികയാണ്.
നൂറ് ഏക്കറോളമുള്ള കോളേജ് ഭൂമി വഖഫ് സ്വത്താണെന്നും ക്യാമ്പസിലെ ചരിത്രപരമായ പള്ളിയുമായി ബന്ധപ്പെട്ടതാണിതെന്നുമാണ് സംസ്ഥാന വഖഫ് ബോര്‍ഡിന്റെ വാദം. അതേസമയം കോളേജ് അധികൃതര്‍ ഈ വാദം തള്ളികളഞ്ഞു. കോളേജിന്റെ ഭൂമി ദാനമായി കിട്ടിയതാണെന്നും അത് വില്‍ക്കാനോ മറ്റാര്‍ക്കെങ്കിലും കൈമാറാനോ കഴിയില്ലെന്നുമാണ് കോളേജ് അധികൃതര്‍ പറയുന്നത്. നിലവില്‍ 17,000ത്തോളം വിദ്യാര്‍ത്ഥികളാണ് ഇവിടെ പഠിക്കുന്നത്.
ALSO READ: ഒന്നും രണ്ടുമല്ല 150 കിലോ ഭാരം! ജീവനുള്ള മുതലയെ തോളിലേറ്റി യുപി സ്വദേശി; വീഡിയോ കാണാം!
2018ല്‍ ഈ അവകാശവാദത്തിനെതിരെ മറുപടി നല്‍കിയിരുന്നെന്നും വര്‍ഷങ്ങളോളം മറ്റ് നടപടികളൊന്നും വഖഫ് ബോര്‍ഡ് സ്വീകരിച്ചില്ലെന്നും കോളേജ് അധികൃതര്‍ പറയുന്നു. 2022ല്‍ പള്ളിയില്‍ ചില നിര്‍മാണങ്ങള്‍ നടത്താന്‍ വഖഫ് ബോര്‍ഡ് ശ്രമിച്ചെങ്കിലും കോളേജിന്റെ പരാതിയില്‍ പൊലീസെത്തി അത് നിര്‍ത്തിവച്ചിരുന്നുവെന്ന് പ്രിന്‍പ്പിപല്‍ ഡികെ സിംഗ് പറയുന്നു.
വാരാണാസിയില്‍ താമസിച്ചിരുന്ന വസിം അഹമ്മദ് ഖാനാണ് ആദ്യമായി കോളേജിന് നോട്ടീസ് അയച്ചത്. ഇയാള്‍ 2022ല്‍ മരിച്ചു. പിന്നീട് വഖഫ് ബോര്‍ഡ് ഇതില്‍ ഇടപ്പെട്ടിരുന്നില്ലെന്നും ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here