വാട്ട് എ സൈക്കോ! ഭര്‍ത്താവിന്റെ ദീർഘായുസ്സിനായി വ്രതം അനുഷ്‌ഠിച്ചു, ശേഷം വിഷം നല്‍കി കൊന്നു; സംഭവം ഉത്തര്‍ പ്രദേശില്‍

death

ഭർത്താവിൻ്റെ ദീർഘായുസ്സിനായി കർവാ ചൗത്ത് വ്രതം അനുഷ്ഠിച്ച് ഭർത്താവിനെ വിഷം നൽകി കൊന്ന് യുവതി. വ്രതം അവസാനിപ്പിച്ച് മണിക്കൂറുകൾക്കകമാണ് ഭർത്താവിനെ കൊന്നത്. ഉത്തർപ്രദേശിൽ കൗശാംബി ജില്ലയിലെ കടധാം പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം.

ഭർത്താവ് ശൈലേഷ് കുമാറിന് (32) മറ്റൊരു സ്ത്രീയുമായി അവിഹിത ബന്ധമുണ്ടെന്ന് സംശയിച്ചാണ് ഭാര്യ സവിത വിഷം നൽകിയതെന്ന് പൊലീസ് പറഞ്ഞു. കർവാ ചൗത്ത് ആചാരത്തിൻ്റെ ഭാഗമായി ഞായറാഴ്ച ശൈലേഷിൻ്റെ ദീർഘായുസ്സിനായി പ്രാർഥിക്കാൻ സവിത ഉപവസിച്ചിരുന്നുവെന്നും രാവിലെ മുതൽ ശൈലേഷും അതിനുള്ള ഒരുക്കങ്ങൾ ചെയ്യുന്ന തിരക്കിലായിരുന്നുവെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. വൈകിട്ട് സവിത വ്രതം പൂർത്തിയാക്കുമ്പോൾ ശൈലേഷുമായി തർക്കമുണ്ടായെങ്കിലും ഉടനെ സാധാരണ നിലയിലായി.

Also Read: ഇടുക്കിയില്‍ തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് തേനീച്ചയുടെ കുത്തേറ്റു; രണ്ടു പേരുടെ നില ഗുരുതരം

ദമ്പതികൾ ഒരുമിച്ച് ഭക്ഷണം കഴിച്ചതിന് ശേഷം സവിത ശൈലേഷിനോട് അയൽവാസിയുടെ വീട്ടിൽ പോകാൻ ആവശ്യപ്പെടുകയും തുടർന്ന് യുവതി ഓടി രക്ഷപ്പെടുകയുമായിരുന്നു. യുവതിയെ അറസ്റ്റ് ചെയ്തു. ശൈലേഷിനെ ഉടനെ ആശുപത്രിയിൽ എത്തിച്ചു. ഭക്ഷണത്തിൽ വിഷം കലർത്തിയതാണെന്ന് വ്യക്തമാക്കുന്ന സവിതയുടെ മൊഴി വന്നിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News