ഇതുചെയ്യാൻ എങ്ങനെ തോന്നി! യുപിയിൽ ഡിജെ മിക്‌സർ ശരിയാക്കാൻ പണം നൽകാഞ്ഞ അമ്മയെ മകനും സുഹൃത്തുക്കളും തലക്കടിച്ച് കൊന്നു

MURDER

ഉത്തർ പ്രദേശിൽ അമ്മയെ മകനും സുഹൃത്തുക്കളൂം ചേർന്ന് തലക്കടിച്ചു കൊന്നു. ഡിജെ മിക്‌സറിന്റെ കേടുപാടുകള്‍ നന്നാക്കാന്‍ വേണ്ടി പണം നല്‍കാത്തത് മൂലമായിരുന്നു കൊലപതാകം. ഗാസിയാബാദിലാണ് ഈ അതിദാരുണ സംഭവം ഉണ്ടായത്.

ഗാസിയാബാദ് സ്വദേശിയയായ സംഗീതയാണ് കൊല്ലപ്പെട്ടത്. ഇവരുടെ മകൻ സുധീർ, സുഹൃത്തക്കളായ അങ്കിത്, സച്ചിൻ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.ഒക്ടോബർ നാലിനാണ് കേസിന് ആസ്പദമായ സംഭവം ഉണ്ടായത്. ട്രോണിക്ക നഗരത്തിൾ നിന്നും സംഗീതയുടെ  മൃതദേഹം കണ്ടെത്തിയതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇവരുടെ മകനും സുഹൃത്തുക്കളും പിടിയിലായത്.

ഡിജെ മിക്സർ നന്നാക്കാൻ സുധീർ അമ്മ സംഗീതയോട് ഇരുപതിനായിരം രൂപ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇത് നൽകാഞ്ഞതോടെ സംഗീതയെ സുധീറും സുഹൃത്തുക്കളും ഇഷ്ടിക കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം ഉപേക്ഷിക്കുകയായിരുന്നു.സ്ഥിരമായ ജോലിയില്ലാത്ത സുധീര്‍ ഇടയ്ക്ക് ഡിജെയായി ജോലി ചെയ്യാറുണ്ടെന്നാണ് പൊലീസ് അറിയിച്ചത്. ഇയാൾ നിരവധി കേസുകളിൽ പ്രതിയാണെന്നാണ് വിവരം. അതേസമയം കൊലപാതകക്കേസിൽ മൂന്ന് പ്രതികളെയും പൊലീസ്  റിമാൻഡ് ചെയ്തിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News