താലികെട്ടിന് മുൻപ് വിവാഹ വേദിയിലേക്ക് യുവാവിന്റെ ഒന്നാം ഭാര്യയുടെ സർപ്രൈസ് വിസിറ്റ്: പിന്നീട് തല്ലുമാല

UTTAR PRADESH

യുവാവിന്റെ രണ്ടാം വിവാഹം നടക്കുന്നതിടെ വേദിയിലേക്ക് ഒന്നാം ഭാര്യ എത്തിയതോടെ വിവാഹ പന്തലിൽ കൂട്ടയടി. ഉത്തർ പ്രദേശിലെ സാന്ത് കബീർ നഗറിലാണ് സംഭവം. ആദ്യ ഭാര്യയോട് പറയാതെയാണ് യുവാവ് രണ്ടാം വിവാഹത്തിനൊരുങ്ങിയത്. എന്നാൽ യുവതി ഇക്കാര്യം അറിഞ്ഞ് വിവാഹവേദിയിലേക്ക് അപ്രതീക്ഷിതമായി എത്തിയതോടെയാണ് അടി പൊട്ടിയത്.

ആദ്യ ഭാര്യയെ അറിയിക്കാതെയാണ് യുവാവ് രണ്ടാം വിവാഹത്തിന് ഒരുങ്ങിയത്. എന്നാൽ തന്റെ ഭർത്താവ് മറ്റൊരു കല്യാണത്തിന് ഒരുങ്ങുവാണെന്ന് യുവതിക്ക് രഹസ്യ വിവരം ലഭിച്ചിരുന്നു. വിവരത്തിന്റെ അടിസ്ഥാനത്തിൽ സ്ഥലത്തെത്തിയ യുവതി കണ്ടത് താലികെട്ടാൻ തയ്യാറായി നിൽക്കുന്ന തന്റെ ഭർത്താവിനെ ആയിരുന്നു. ഇതോടെ വേദിയിലേക്ക് അതിക്രമിച്ചു കടന്ന ഇവർ ഭർത്താവിന്റെ മുഖത്തടിക്കുകയായിരുന്നു.

ALSO READ; ‘ഞാൻ ധോണിയോട് സംസാരിച്ചിട്ട് പത്ത് വർഷത്തിലധികമായി’; ഹർഭജൻ സിംഗിന്റെ വെളിപ്പെടുത്തൽ ചർച്ചയാകുന്നു

സംഭവത്തെ തുടർന്ന് വിവാഹ വേദിയിൽ ഉണ്ടായിരുന്നവർ എല്ലാവരും ഞെട്ടി. എന്താണ് വേദിയിൽ നടക്കുന്നതെന്ന് പലർക്കും ആദ്യം പിടികിട്ടിയില്ല. പിന്നീടാണ് യുവാവിന്റെ ഭാര്യ വിവാഹ വേദിയിൽ എത്തിയതാണെന്ന് വിവാഹത്തിന് വന്നവർക്ക് മനസിലായത്.

അതേസമയം സംഭവത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. യുവാവിനെ കുറ്റപ്പെടുത്തിയും യുവതിയെ പ്രകീർത്തിച്ചുമാണ് കമന്റുകൾ അധികവും വന്നിരിക്കുന്നത്. യുവാവ് തന്റെ ഭാര്യയോട് കാണിച്ചത് വിശ്വാസ വഞ്ചനയാണെന്നും ഒരിക്കലും പൊറുക്കാൻ കഴിയാത്തത് തെറ്റാണ് യുവാവിന്റെ ഭാഗത്ത് നിന്നും ഉണ്ടായത് എന്നുമാണ് ചിലരുടെ അഭിപ്രായം.അതേസമയം പൊതുജന മധ്യത്തിൽ ഭർത്താവിനെ ആക്രമിച്ച യുവതിയുടെ നടപടി തെറ്റാണെന്നും ചിലർ വാദിക്കുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News