ഇടിച്ച ശേഷം റോഡിലൂടെ വലിച്ചിഴച്ചു; യുപിയിൽ വാഹനാപകടത്തിൽ വയോധികയ്ക്ക് ദാരുണാന്ത്യം

UTTAR PRADESH ACCIDENT

ഉത്തർ പ്രദേശിൽ വാഹനാപകടത്തിൽ 52 കാരിക്ക് ദാരുണാന്ത്യം. ഝാൻസിയിലാണ് സംഭവം. വെള്ളിയാഴ്ച വൈകിട്ട് റോഡ് മുറിച്ചു കടക്കവേയായിരുന്നു അപകടം. ഇടിച്ച ശേഷം ഇവരെ കാർ റോഡിലൂടെ നൂറ് മീറ്ററോളം വലിച്ചിഴച്ചുകൊണ്ടുപോയി.

കോട്വാലി സ്വദേശിയായ ഗുഡ്ഡോയാണ് മരിച്ചത്. അപകടത്തിന് ശേഷം ഇവരെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.ഇവരുടെ മൃതദേഹം പോസ്റ്റ്മാർട്ടത്തിന് അയച്ചിരിക്കുകയാണ്.സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. അമിത വേഗത്തിലെത്തുന്ന കാർ വയോധികയെ ഇടിക്കുന്നതും, തുടർന്ന് കാർ നിർത്താതെ അവരെ റോഡിലൂടെ നൂറ് മീറ്ററോളം വലിച്ചിഴയ്ക്കുന്നതും ഈ ദൃശ്യങ്ങളിൽ വ്യക്തമാണ്.

ALSO READ; ഒഡിഷയില്‍ വാന്‍ ട്രക്കിലേക്ക് ഇടിച്ചുകയറി ആറു പേര്‍ക്ക് ദാരുണാന്ത്യം

അപകടത്തെ പറ്റി വിവരം ലഭിച്ച ഉടൻ പൊലീസ് സ്ഥലത്തെത്തിയിരുന്നു. കാറിനെ പറ്റിയുള്ള വിവരം ലഭിച്ചുവെന്നും പരാതി ലഭിച്ചാൽ ടം  കേസെടുക്കുമെന്നും പൊലീസ് ഉദ്യോഗസ്ഥനായ രാംവീർ സിങ് മാധ്യമങ്ങളോട് പ്രതികരിച്ചു.സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം നടത്തി വരികയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration