ഞങ്ങളുടേതൊരു പരിഷ്കൃത സമൂഹമാ, യുപിയിൽ സ്ത്രീകളുടെ വസ്ത്രമളക്കുന്നതിന് പുരുഷൻമാർക്ക് വിലക്ക്, ജിമ്മിലും പുരുഷ ട്രെയിനർ വേണ്ട- നിർദ്ദേശങ്ങളുമായി വനിതാ കമ്മീഷൻ

ഉത്തർപ്രദേശിൽ സ്ത്രീകളുടെ വസ്ത്രത്തിൻ്റെ അളവെടുക്കുന്നതിന് പുരുഷൻമാർ വേണ്ടെന്ന് വനിതാ കമ്മീഷൻ. ജിം, യോഗ കേന്ദ്രങ്ങളിലും പുരുഷൻമാർ വനിതകളെ പരിശീലിപ്പിക്കേണ്ടെന്നും ഇക്കാര്യങ്ങളിൽ പുരുഷൻമാർക്ക് വിലക്കേർപ്പെടുത്താൻ ഉദ്ദേശിക്കുന്നതായും വനിതാ കമ്മീഷൻ. സംസ്ഥാനത്ത് സ്ത്രീ സുരക്ഷ ശക്തമാക്കുന്നതിൻ്റെ ഭാ​ഗമായാണത്രെ നടപടി. പരിഷ്കരണങ്ങൾ ഇനിയുമുണ്ട്. സ്കൂൾ ബസുകളിൽ വനിതാ ആയമാരെ നിയോ​ഗിക്കുക, സ്ത്രീകളുടെ സ്റ്റോറുകളിൽ സ്ത്രീകളെ നിയോ​ഗിക്കുക തുടങ്ങിയ നിർദ്ദേശങ്ങളും കമ്മീഷൻ അടുത്ത ഘട്ടത്തിൽ മുന്നോട്ടുവെയ്ക്കും.

ALSO READ: ‘പാളിപ്പോയ നോട്ടു നിരോധനം, ഉണരാനാകാതെ സമ്പദ്ഘടന’; ബെഫി നോട്ട് നിരോധന ദുരന്ത വാര്‍ഷികം ആചരിച്ചു

ഒക്ടോബർ 28ന് ലഖ്‌നൗവിൽ സംഘടിപ്പിച്ച യോ​ഗത്തിനിടെയായിരുന്നു ഈ സുരക്ഷാ പദ്ധതികളെക്കുറിച്ച് ചർച്ച നടന്നത്. ഇവ പരിഷ്കാരത്തിൻ്റെ ആദ്യ പടി മാത്രമാണെന്നും ഇവ നടപ്പിലാക്കുന്നതിൻ്റെ സാധ്യതകൾ പരിശോധിക്കേണ്ടതുണ്ടെന്നും കമ്മീഷൻ അം​ഗം പറഞ്ഞു. സംസ്ഥാന വനിതാ കമ്മീഷൻ അധ്യക്ഷ ബബിത ചൗഹാനാണ് നിർദ്ദേശം മുന്നോട്ടു വെച്ചത്. സലൂണുകളിലും സ്ത്രീകളുടെ മുടി വെട്ടാൻ സ്ത്രീകൾ മതിയെന്ന നിർദ്ദേശമുണ്ട്. പുരുഷന്മാരുടെ സ്പർശനം ഒഴിവാക്കാനാണിത്. എല്ലാ പുരുഷന്മാരും മോശക്കാരല്ല. എന്നാൽ, സ്ത്രീകൾ ജാ​ഗ്രത പാലിക്കേണ്ടതുണ്ടെന്നും ബബിത ചൗഹാൻ കൂട്ടിച്ചേർത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News