ദാവൂദ് ഇബ്രാഹിന്റെ ചിത്രം എക്‌സില്‍ പോസ്റ്റ് ചെയ്തു; യുപി സ്വദേശിക്കെതിരെ കേസ്

dawood ibrahim

ഉത്തര്‍പ്രദേശിലെ നോയിഡയില്‍ അധോലോക മാഫിയ നേതാവ് ദാവൂദ് ഇബ്രാഹിമിന്റെ ചിത്രം എക്‌സില്‍ അപ്പ്‌ലോഡ് ചെയ്ത യുവാവിനെതിരെ കേസെടുത്ത് പൊലീസ്. വെള്ളിയാഴ്ചയാണ് സംഭവമെന്ന് പൊലീസ് പറഞ്ഞു. നോയിഡ സെക്ടര്‍ 9ല്‍ താമസിക്കുന്ന ജുനൈദ് അഥവാ രഹാന്‍ എന്നയാള്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നതെന്ന് ഫേസ്1 പൊലീസ് സ്റ്റേഷന്‍ ഇന്‍ചാര്‍ജ് അമിത് ബഡാനാ പറഞ്ഞു.

ALSO READ: വിലങ്ങാട് ഉരുൾപൊട്ടൽ ദുരന്തബാധിതരുടെ പുനരധിവാസ പ്രവർത്തനങ്ങൾ ഊർജിതമായി മുന്നോട്ടു പോവുകയാണെന്ന് ജില്ലാ കലക്ടർ

എസ്‌ഐ രാഹുല്‍ പ്രതാപ് സിംഗിനാണ് ഈ വിവരം ലഭിച്ചത്. പിന്നാലെയാണ് നടപടി സ്വീകരിച്ചത്. കേസ് രജിസ്റ്റർ ചെയ്തതോടെ യുവാവിനെ ചോദ്യം ചെയ്യാൻ വിളിപ്പിക്കുമെന്ന് പൊലീസ് അറിയിച്ചു. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.

News Summary- A case has been registered against a young man who uploaded the picture of underworld mafia leader Dawood Ibrahim on X in Uttar Pradesh’s Noida. The police said that the incident happened on Friday

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News