യുപിയിലെ സംഭാലില്‍ കോടതി ഉത്തരവിനെ തുടര്‍ന്ന് ഷാഹി ജുമാമസ്ജിദില്‍ സര്‍വേ നടത്താന്‍ എത്തിയ പൊലീസുകാരും പ്രാദേശികരും തമ്മിലുള്ള സംഘര്‍ഷത്തെ തുടര്‍ന്ന് ഇന്റര്‍നെറ്റ് സേവനങ്ങള്‍ റദ്ദാക്കുകയും സ്‌കൂളുകള്‍ അടയ്ക്കുകയും ചെയ്തു. മൂന്നു പേരാണ് സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടത്. ഒരു ഹിന്ദുക്ഷേത്രം നിലനിന്നിരുന്ന സ്ഥലത്താണ് മസ്ജിദ് നിര്‍മിച്ചതെന്ന അവകാശവാദത്തെ തുടര്‍ന്നാണ് കോടതി സര്‍വേയ്ക്ക് ഉത്തരവിട്ടിരിക്കുന്നത്.
നിരവധി വാഹനങ്ങള്‍ക്ക് പ്രതിഷേധക്കാര്‍ തീയിട്ടു. പൊലീസിന് നേരെ കല്ലേറ് നടക്കുകയും ചെയ്തു. പിന്നാലെ പ്രതിഷേധക്കാരെ തുരത്താന്‍ പൊലീസ് ബാറ്റണും കണ്ണീര്‍വാതകവും ഉപയോഗിച്ചു.
ALSO READ: വിരമിച്ച ജഡ്ജിമാർക്ക് രാഷ്ട്രീയത്തിൽ പ്രവേശിക്കാമോ; ചന്ദ്രചൂഡിന്‍റെ ഉത്തരം ഇതാണ്
സംഘര്‍ഷത്തില്‍ 20ഓളം പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഒരു കോണ്‍സ്റ്റബിളിന്റെ നില ഗുരുതരമായി തുടരുകയാണ്. രണ്ട് സ്ത്രീകളടക്കം 21 പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു. ലഹളയുണ്ടാക്കിയ പ്രതികള്‍ക്കെതിരെ നാഷണല്‍ സെക്യൂരിറ്റി ആക്ട് പ്രകാരം കേസെടുക്കും. മരിച്ചവരില്‍ രണ്ട് പേര്‍ വെടിയേറ്റതാണ് മരണകാരണം. അതേസമയം മൂന്നാമത്തെയാളുടെ മരണകാരണം വ്യക്തമായിട്ടില്ല. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷമേ അത് വ്യക്തമാകു. അധികൃതരുടെ അനുവാദമില്ലാതെ പുറത്തുനിന്നുള്ള ആര്‍ക്കും പ്രദേശത്തേക്ക് പ്രവേശനമില്ല. സാമൂഹിക സംഘടനകള്‍, ജനപ്രതിനിധികള്‍ക്കടക്കം വിലക്കുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here