ഉത്തരാഖണ്ഡ്  അപകടം; രക്ഷാപ്രവര്‍ത്തനം അടുത്ത 24-36 മണിക്കൂറില്‍ പുനരാരംഭിക്കും; തൊഴിലാളികള്‍ക്കായി ടെലിഫോണ്‍ എക്‌സ്‌ചേഞ്ച്

ഓഗര്‍ മെഷീന്‍ നിരന്തരം പണിമുടക്കുന്നതിന് പിറകേ ഉത്തരാഖണ്ഡിലെ സില്‍ക്യാര തുരങ്കത്തില്‍ അകപ്പെട്ട 41 തൊഴിലാളികളെ പുറത്തെത്തിക്കാനുള്ള രക്ഷാപ്രവര്‍ത്തനം വീണ്ടും തടസപ്പെട്ടിരിക്കുകയാണ്. കഴിഞ്ഞ 13 ദിവസത്തോളമായി തുരങ്കത്തില്‍ അകപ്പെട്ടവരെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങള്‍ വരുന്ന 24 – 36 മണിക്കൂറിനുള്ളില്‍ പുനരാരംഭിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് നാഷണല്‍ ഡിസാസ്റ്റര്‍ മാനേജ്മന്റ് അതോറിറ്റി(എന്‍ഡിഎംഎ) പറയുന്നു. തൊഴിലാളികളെ പുറത്തെത്തിക്കാന്‍ സമാന്തര ഡ്രില്ലിംഗ് നടത്തുന്നതിലാണ് ഇപ്പോള്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നതെന്ന് എന്‍ഡിഎംഎ അംഗം റിട്ട. ലഫ്.ജനറല്‍ സയ്ദ് അട്ടാഹസ്‌നെന്‍ പറഞ്ഞു. തുരങ്കത്തിന് മുകളിലായാണ് ഇപ്പോള്‍ മെഷീനുകള്‍ ഘടിപ്പിച്ചിരിക്കുന്നത്.

ALSO READ: കോടിയേരി ബാലകൃഷ്ണന്‍ സ്മാരക മന്ദിരം ഉദ്ഘാടനം നാളെ

നിരവധി തവണയാണ് ഓഗര്‍ മെഷീന്‍ കേടായത്. മാനുവല്‍ ഡ്രില്ലിംഗ് ഉള്‍പ്പെടെ രക്ഷാപ്രവര്‍ത്തകര്‍ പരിഗണിക്കുന്നുണ്ട്. അറുപത് മീറ്ററോളം ഡ്രില്ലിംഗ് നടത്തിയ ശേഷമാണ് ഓഗര്‍ മെഷിന്‍ നിരന്തരം പ്രവര്‍ത്തന രഹിതമാകാന്‍ തുടങ്ങിയത്.

ALSO READ: കേന്ദ്രസര്‍ക്കാരിന്റെ കോര്‍പ്പറേറ്റ് നയത്തിനെതിരെയുള്ള രാപ്പകല്‍ സമരത്തിന് നാളെ തുടക്കം

ജാര്‍ഖണ്ഡില്‍ നിന്നുള്ള 15 പേര്‍, ഉത്തര്‍പ്രദേശില്‍ നിന്നുള്ള എട്ടുപേര്‍, ഒഡിഷ, ബീഹാര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള അഞ്ചുപേര്‍ വീതം, പശ്ചിമബംഗാളില്‍ നിന്നുള്ള മൂന്നുപേര്‍, ഉത്തരാഖണ്ഡ്, ആസാം എന്നിവിടങ്ങളില്‍ നിന്നും രണ്ടുപേര്‍വീതം, ഹിമാചല്‍പ്രദേശില്‍ നിന്നുള്ള ഒരാള്‍ ഉള്‍പ്പെടെ 41 പേരാണ് കഴിഞ്ഞ രണ്ടാഴ്ചയായി തുരങ്കത്തില്‍ അകപ്പെട്ടിരിക്കുന്നത്. തൊഴിലാളികള്‍ക്ക് കുടുംബവുമായി ബന്ധപ്പെടാന്‍ ഒരു ലാന്‍ഡ്‌ലൈന്‍ സംവിധാനം ഒരുക്കിയിട്ടുണ്ട്. ബിഎസ്എന്‍എല്ലാണ് സംവിധാനം ഒരുക്കിയിരിക്കുന്നത്. ഒരു ഹാന്‍ഡ്‌സെറ്റ് തൊഴിലാളികള്‍ക്ക് നല്‍കിയിട്ടുണ്ട്. ഒരു ടെലിഫോണ്‍ എക്‌സ്‌ചേഞ്ച് തന്നെ സജ്ജീകരിച്ചിരിക്കുകയാണ്. ഭക്ഷണം കടത്തിവിടുന്ന പൈപ്പ് ലൈനില്‍ കൂടി തന്നെയാണ് ഫോണ്‍വയറുകളും കടത്തിവിട്ടിരിക്കുന്നത്. ഇന്‍കമ്മിംഗ് ഔട്ട്്‌ഗോയിംഗ് സംവിധാനം ഇതിലുണ്ട്. എപ്പോള്‍ വേണമെങ്കിലും തൊഴിലാളികള്‍ക്ക് കുടുംബവുമായി ബന്ധപ്പെടാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News