ഉത്തരാഖണ്ഡില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 20 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. തിങ്കളാഴ്ച രാവിലെ അല്‍മോറ ജില്ലയിലെ രാംനഗറിലാണ് സംഭവം. ഗര്‍വാളില്‍ നിന്ന് കുമയൂണിലേക്ക് പോകുകയായിരുന്ന ബസ് അല്‍മോറയിലെ മാര്‍ച്ചുലയില്‍ വെച്ചാണ് അപകടമുണ്ടായത്.
അപകടത്തില്‍ മരിച്ചവരില്‍ നിരവധി കുട്ടികളുണ്ട്. ബസില്‍ പരിധിയിലധികം ആളുകളെ കയറ്റിയതാണ് മരണസംഖ്യ ഉയരാന്‍ കാരണമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു. 200 മീറ്റര്‍ താഴ്ചയിലേക്ക് വീഴുമ്പോള്‍ ബസില്‍ 40 ഓളം യാത്രക്കാരുണ്ടായിരുന്നുവെന്ന് ജില്ലാ കലക്ടര്‍ അലോക് കുമാര്‍ പാണ്ഡെ പറഞ്ഞു.
Also Read : ഒറ്റ വർഷത്തിൽ ചരിഞ്ഞത് 50 ആനകൾ; ഒഡീഷയിൽ ആനകളുടെ അസ്വാഭാവിക അന്വേഷണത്തിന് ഉത്തരവിട്ട് സർക്കാർ
രക്ഷാപ്രവര്‍ത്തനം വേഗത്തിലാക്കാന്‍ ജില്ലാ ഭരണകൂടത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധാമി പറഞ്ഞു. ഗുരുതരമായി പരിക്കേറ്റ യാത്രക്കാരെ എയര്‍ലിഫ്റ്റ് ചെയ്യാനും അദ്ദേഹം നിര്‍ദ്ദേശിച്ചു.
പ്രാദേശിക ഭരണകൂടവും എസ്ഡിആര്‍എഫ് സംഘവും പരിക്കേറ്റവരെ പുറത്തെടുത്ത് അടുത്തുള്ള ആരോഗ്യ കേന്ദ്രത്തില്‍ എത്തിക്കുന്നതിനായി ദ്രുതഗതിയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here