ഏകീകൃത സിവിൽ കോഡ് കരടിന് ഉത്തരാഖണ്ഡ് മന്ത്രിസഭ അംഗീകാരം നൽകിയില്ല. കരടിന്മേൽ തുടർ ചർച്ചകൾ ആവശ്യമാണെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി പറഞ്ഞു. കരട് ചർച്ച ചെയ്യാൻ വീണ്ടും മന്ത്രിസഭ യോഗം ചേരും. വിരമിച്ച ജഡ്ജിയുടെ നേതൃത്വത്തിലുള്ള വിദഗ്ദ സംഘം ഇന്നലെയാണ് ഏകസിവിൽ കോഡിൻ്റെ കരട് രേഖ സംസ്ഥാന സർക്കാരിന് സമർപ്പിച്ചത്. എഴുന്നൂറിലേറെ പേജുകൾ ഉള്ള കരട് നാല് ഭാഗങ്ങളായി ആണ് തയ്യാറാക്കിയിരിക്കുന്നത്.
തിങ്കളാഴ്ച ഏക സിവിൽകോഡ് ബിൽ അവതരിപ്പിക്കാൻ പ്രത്യേക നിയമസഭാ സമ്മേളനം ഉത്തരാഖണ്ഡ് സർക്കാർ വിളിച്ചിട്ടുണ്ട്. തിങ്കളാഴ്ച തന്നെ രണ്ട് ദിവസത്തെ നിയമസഭാ സമ്മേളനത്തിൽ ബിൽ അവതരിപ്പിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. വിവാഹം, വിവാഹ മോചനം, ജീവനാംശം, പിന്തുടർച്ചാവകാശം, ദത്തെടുക്കൽ എന്നിവയെ സംബന്ധിച്ച് ഉള്ള നിയമങ്ങൾ ക്രോഡീകരിച്ച് പൊതു സ്വഭാവത്തിലാക്കിയാണ് റിപ്പോർട്ട് തയ്യാറാക്കിയത്. ഉത്തരാഖണ്ഡ് മാതൃകയിൽ രാജ്യത്ത് ഏക സിവിൽകോഡ് നടപ്പാക്കുന്നതിന് ആഭ്യന്തര മന്ത്രി അമിത് ഷാ നേരത്തെ പ്രഖ്യാപിച്ചിട്ടുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here