‘ലൗ ജിഹാദ് ഇല്ലാതെയാക്കാൻ കുടിയേറ്റക്കാരുടെ പശ്ചാത്തലപരിശോധന കർശനമാക്കും’; വിവാദപരാമർശവുമായി ഉത്തരാഖണ്ഡ് മുഖ്യമന്ത്രി

സംസ്ഥാനത്ത് ലൗ ജിഹാദ് വർധിക്കുന്നുവെന്ന അടിസ്ഥാനവിരുദ്ധ ആരോപണവുമായി മുഖ്യമന്ത്രി പുഷ്കർ സിംഗ് ദമി രംഗത്ത്. ലൗ ജിഹാദ് ഇല്ലാതെയാക്കാൻ കുടിയേറ്റക്കാരുടെ പശ്ചാത്തലപരിശോധന കർശനമാക്കുമെന്നും ദമി പറഞ്ഞു.

ALSO READ: ആറ്റിങ്ങൽ മണ്ഡലത്തിൽ ശോഭ സുരേന്ദ്രൻ വേണ്ട; വി മുരളീധരൻ

സംസ്ഥാനത്ത് പ്രായപൂർത്തിയാകാത്ത ഒരു പെൺകുട്ടി രണ്ട് യുവാക്കൾക്കൊപ്പം ഒളിച്ചോടിയതാണ് ദമി അടക്കമുള്ള ബിജെപി നേതാക്കളെ പ്രകോപിപ്പിച്ചത്. ഇത് ലൗ ജിഹാദ് ആണെന്ന് ആരോപിച്ച് ബിജെപി പ്രവർത്തകരും മറ്റ് വലതുപക്ഷ സംഘടനകളും ഉത്തരാഖണ്ഡിൽ വലിയ പ്രതിഷേധമാണ് നടത്തുന്നത്. സംഭവത്തിൽ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്ത് കെസെടുത്തിരുന്നു. ഇതിനുപിന്നാലെയാണ് ലൗ ജിഹാദ് ഇല്ലാതെയാക്കാൻ സംസ്ഥാനത്ത് കുടിയേറി താമസിക്കുന്നവരുടെ പശ്ചാത്തലപരിശോധന കർശനമാക്കുമെന്ന് ദമി പ്രഖ്യാപിച്ചത്.

ALSO READ: ഇനി വിട്ടുവീഴ്ചയില്ല; സംഘപരിവാർ സംഘടനകൾക്ക് നൽകിയ സർക്കാർ ഭൂമി തിരിച്ചുപിടിക്കുമെന്ന് കർണാടക സർക്കാർ

ലൗ ജിഹാദ് ആരോപിച്ച് വിവിധ വലതുപക്ഷ സംഘടനകൾ നടത്തിയ പ്രകടനത്തിൽ ബിജെപി ന്യൂനപക്ഷ മോർച്ച നേതാവിനെയും പ്രവർത്തകർ ഭീഷണിപ്പെടുത്തി. ന്യൂനപക്ഷ മോർച്ച അധ്യക്ഷൻ മുഹമ്മദ് സഹീദിനെയാണ് ബിജെപിയിലെത്തന്നെ പ്രവർത്തകർ ആക്രമിക്കാൻ ശ്രമിക്കുകയും കട തല്ലിപ്പൊളിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തത്. ഇതിനുപിന്നാലെ സഹീദ് പാർട്ടി ഇതുവരെയായി തനിക്ക് യാതൊരു സംരക്ഷണവും തന്നിട്ടില്ലെന്നും എപ്പോഴും മിണ്ടാതെയിരിക്കാനാണ് പറയാറുള്ളതെന്നും ആരോപിച്ച് രംഗത്തുവന്നു. ഇത്തരത്തിലായാൽ ഉത്തരാഖണ്ഡിൽ മുസ്ലിങ്ങൾ എങ്ങനെ സമാധാനത്തോടെ ജീവിക്കുമെന്നും സഹീദ് ചോദിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News