ഉത്തരാഖണ്ഡിലെ അല്‍മോറ ജില്ലയിലുള്ള സിവില്‍ സോയം ഫോറസ്റ്റ് ഡിവിഷന് കീഴിലുള്ള ബിന്‍സാര്‍ വന്യജീവി സങ്കേതത്തിലുണ്ടായ തീയണയ്ക്കുന്നതിനിടയില്‍ നാലു ഫോറസ്റ്റ് ജീവനക്കാര്‍ മരിച്ചു.
ALSO READ: കുവൈറ്റ് ദുരന്തം; ഇന്ത്യക്കാരുടെ മൃതദേഹം വഹിച്ചുള്ള വ്യോമസേന വിമാനം നെടുമ്പാശ്ശേരിയിലെത്തും
ബിന്‍സാര്‍ റെയ്ഞ്ച് ഫോറസ്റ്റ് ബീറ്റ് ഓഫീസര്‍ ത്രിലോക് സിംഗ് മെഹ്ത്ത, ഫയര്‍വാച്ചര്‍ കരണ്‍ ആര്യ, പ്രൊവിന്‍ഷ്യല്‍ ആര്‍മ്ഡ് കോണ്‍സ്റ്റാബുലറി ജവാന്‍ പുരന്‍ സിംഗ്, ദിവസവേതന ജീവനക്കാരന്‍ ദിവാന്‍ റാം എന്നിവരാണ് മരിച്ചത്.
ALSO READ: ഇഎംഎസിന്റെ 115ാം ജന്മദിനം; ദേശീയസെമിനാർ പ്രകാശ് കാരാട്ട് ഉദ്‌ഘാടനം ചെയ്തു
വന്യജീവി സങ്കേതത്തില്‍ തീപിടിത്തമുണ്ടായ വിവരമറിഞ്ഞ് എട്ട് ഉദ്യോഗസ്ഥരാണ് തീയണയ്ക്കാന്‍ പുറപ്പെട്ടത്. കഴിഞ്ഞദിവസം വൈകിട്ട് 3.45ഓടെയാണ് സംഭവം. വാഹനത്തില്‍ നിന്നും ജീവനക്കാര്‍ തീയണയ്ക്കാന്‍ ഇറങ്ങിയതിന് പിന്നാലെ ശക്തമായ കാറ്റടിച്ചു. ഇതാണ് നാലു പേരുടെ ജീവനെടുത്തതെന്ന് ഫോറസ്റ്റ് ഡിവിഷണല്‍ ഓഫീസര്‍ ധ്രുവ് സിംഗ് മാര്‍ത്തോലിയ വ്യക്തമാക്കിയത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here