ട്രിപ്പ് പ്ലാനിങ്ങിലാണോ? ഉത്തരാഖണ്ഡ് യാത്രകൾക്ക് ഇനി കൂടുതൽ ചെലവ് ചുരുക്കാം; ഓൺലൈൻ പോർട്ടലുമായി സർക്കാർ

ഉത്തരാഖണ്ഡ് യാത്രകൾ കൂടുതൽ ചെലവ് ചുരുക്കിയാക്കാൻ സൗകര്യവുമായി ഉത്തരാഖണ്ഡ് സർക്കാർ. ഹോംസ്റ്റേകള്‍ ബുക്ക് ചെയ്യാന്‍ സൗകര്യമൊരുക്കുന്ന ഓണ്‍ലൈന്‍ പോര്‍ട്ടല്‍ ടൂറിസം വികസന അതോറിറ്റി പുറത്തിറക്കി. യാതൊരുവിധത്തിലുള്ള പ്ലാറ്റ്ഫോം ഫീസുമില്ലാതെ അവരുടെ ഹോംസ്റ്റേ സൗകര്യങ്ങള്‍ ലിസ്റ്റ് ചെയ്യാനുള്ള സൗകര്യമൊരുക്കുന്നതാണ് ഈ പോർട്ടൽ. uttarastays.com എന്നതാണ് ഉത്തരാഖണ്ഡ് ടൂറിസം സൗഹൃദപരമാക്കുന്ന പോർട്ടൽ.

Also Read; ‘തും പാസ് ആയേ… യു മുസ്‌കുരായേ…’ ; കുട്ടിഗായകരെ വീണ്ടും നെഞ്ചേറ്റി കേരളം, ഡോ. ജോണ്‍ ബ്രിട്ടാസ് എംപി പങ്കുവെച്ച വീഡിയോ വൈറല്‍

ഉത്തരാഖണ്ഡിൽ നിലവിൽ അയ്യായിരത്തിനടുത്ത് ഹോംസ്റ്റേകളുണ്ട്. പിന്നീടങ്ങോട്ട് വെല്‍നെസ് കേന്ദ്രങ്ങളെയും ഇത്തരം ഹോംസ്റ്റേകളുമായി ബന്ധിപ്പിക്കാനാണ് പദ്ധതി. ഹിമാലയന്‍ സംസ്ഥാനമായ ഉത്തരാഖണ്ഡിലെ പ്രധാന വരുമാന മാർഗം തന്നെ വിനോദസഞ്ചാരമാണ്. വര്‍ഷം തോറും നിരവധി സഞ്ചാരികളാണ് രാജ്യത്തിനകത്തുനിന്നും പുറത്തുനിന്നും ഇവിടേക്കെത്തുന്നത്.

Also Read; ഇടുക്കി സ്വദേശിയായ വിദ്യാർത്ഥിയെ ലാത്വിയയിലെ തടാകത്തിൽ കാണാതായി; തിരച്ചിൽ നടക്കുന്നെന്ന് ലാത്വിയയിലെ കോളേജ് അധികൃതർ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here