ദീപാവലി പ്രമാണിച്ച് മൂങ്ങകൾക്ക് സംരക്ഷണമൊരുക്കി ഉത്തരാഖണ്ഡ് സർക്കാർ. ദീപാവലി ദിവസം മൂങ്ങകളെ ബലി കൊടുത്താൽ അഭിവൃദ്ധിയുണ്ടാകും എന്ന അന്ധവിശ്വാസം കണക്കിലെടുത്താണ് നടപടി. മന്ത്രവാദികളിൽ നിന്നും കൊള്ളക്കാരിൽ നിന്നും മൂങ്ങകളെ സംരക്ഷിക്കുക എന്ന ഉദ്ദേശത്തോടെ വനംവകുപ്പിന്റെ നേതൃത്വത്തിൽ ദൗത്യസംഘത്തെയും സർക്കാർ തയാറാക്കിയിട്ടുണ്ട്.
ഇന്ത്യയിൽ ഏറ്റവും കൂടുതൽ മൂങ്ങകളെ കൊന്നൊടുക്കുന്നത് ദീപാവലി ദിവസത്തിലാണ്. രാജ്യത്താകമാനം മറ്റു പല അന്ധവിശ്വാസങ്ങളുടെയും പേരിൽ മൂങ്ങകളെ വേട്ടയാടുന്നതായും റിപോർട്ടുകൾ പറയുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here