ഉത്തരാഖണ്ഡിൽ മദ്രസ പൊളിച്ചതിനെത്തുടർന്നുള്ള സംഘർഷത്തിൽ കർശനനടപടികളുമായി ഉത്തരാഖണ്ഡ് സർക്കാർ. കണ്ടാൽ അറിയുന്ന 5000 പേർക്കെതിരെ കേസെടുത്തു. ഇവർക്കെതിരെ ദേശീയ സുരക്ഷാ നിയമപ്രകാരം കേസെടുക്കുമെന്നും പൊലീസ് അറിയിച്ചു. പ്രതിഷേധത്തിനിടെ കൊല്ലപ്പെട്ട നാലുപേരും വെടിയേറ്റ് മരിച്ചതാണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട് സ്ഥിരീകരിച്ചു. സംഭവത്തെ തുടർന്ന് മുഖ്യമന്ത്രി പുഷ്ക്കർ സിങ് ധാമി ഉന്നത തല യോഗം വിളിച്ച് സ്ഥിതി വിലയിരുത്തി.
Also Read: വയനാട്ടിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾ മരിച്ച സംഭവം; ആലോചനയോഗം ഉടൻ
നിരോധനാജ്ഞ നിലനിൽക്കുന്ന ഹൽദ്വാനിയിൽ മൊബൈൽ ഇന്റർനെറ്റ് സംവിധാനങ്ങൾക്ക് പുറത്തെ കേബിൾ ടിവി ബന്ധവും വിച്ഛേദിച്ചു. സംഘർഷ ബാധിത പ്രദേശത്ത് കേന്ദ്ര സേനയെ വിന്യസിച്ചിട്ടുണ്ട്. സംഘർഷത്തെ തുടർന്ന് നൈനിറ്റാൾ ജില്ലാഭരണകൂടം വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
Also Read: പുതിയ പേരുമായി അബുദാബി വിമാനത്താവളം; ഇനിമുതൽ സായിദ് ഇന്റർനാഷണൽ എയർപോർട്ട്
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here