ഉത്തരാഖണ്ഡിലെ മണ്ണിടിച്ചിലിൽ 5 കേദാർനാഥ് തീർഥാടകർ മരിച്ചു

ഉത്തരാഖണ്ഡിൽ കനത്ത മണ്ണിടിച്ചിലിൽ അഞ്ച് കേദാര്‍നാഥ് തീര്‍ത്ഥാടകര്‍ മരിച്ചു. കാറിന് മുകളിലേക്ക് മണ്ണിടിഞ്ഞുവീണാണ് അപകടമുണ്ടായത്. വ്യാഴാഴ്ച വൈകിട്ട് രുദ്രപ്രയാഗ് ജില്ലയിലായിരുന്നു അപകടം. ഗുജറാത്തിൽനിന്നുള്ള ജിഗാർ ആർ. മോദി, മഹേഷ് ദേശായി, പാരിഖ് ദിവ്യാൻഷ്, ഹരിദ്വാർ സ്വദേശികളായ മിന്റു കുമാർ, മനീഷ് കുമാർ എന്നിവരാണ് മരിച്ചത്.

ALSO READ: ക്ഷേമ പെൻഷൻ വിതരണം തിങ്കളാഴ്ച മുതൽ

ഗുപ്താഷി – ഗൗരികുണ്ഡ് ഹൈവേയിൽ ഫാട്ടയ്‌ക്കും സോനപ്രയാഗിനും ഇടയിലായിരുന്നു അപകടം. കഴിഞ്ഞ എതാനം ദിവസങ്ങളായി ഉത്തരാഖണ്ഡിൽ കനത്തമഴയാണ് രേഖപ്പെടുത്തുന്നത്. തീർഥാടകർ സഞ്ചരിച്ച കാറിനു മുകളിലേക്കു പാറക്കല്ലുകൾ ഉൾപ്പെടെയുള്ളവ ഇടിഞ്ഞുവീഴുകയായിരുന്നു. മണ്ണിടിച്ചിലിനു പുറമെ കനത്ത മഴയിൽ പ്രദേശത്തെ റോഡും ഒലിച്ചുപോയി.

അപകടത്തെ തുടർന്ന് സംസ്ഥാന ദുരന്തനിവാരണ സേന രക്ഷാപ്രവർത്തനത്തിനു രംഗത്തിറങ്ങിയെങ്കിലും കനത്തമഴ തടസ്സമായി. മഴയുടെ പശ്ചാത്തലത്തിൽ കേന്ദ്ര കാലാവസ്ഥാ കേന്ദ്രം അടുത്ത ദിവസങ്ങളില്‍ റെഡ് അലർട്ട് ഉൾപ്പെടെയുള്ള മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ALSO READ: യോഗി സര്‍ക്കാരിന്‍റെ കാലത്തെ ഏറ്റുമുട്ടല്‍ കൊലപാതകങ്ങളെ കുറിച്ചുള്ള റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് സുപ്രീംകോടതി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News