ഉത്തരാഖണ്ഡ് ഏക സിവിൽ കോഡ് നടപ്പിലാക്കുമോ? ചർച്ചകൾ സജീവം

ഏക സിവിൽ കോഡിനെതിരായ പ്രക്ഷോഭങ്ങൾ കനക്കുന്നതിനിടെ ബിജെപി ഭരിക്കുന്ന ഉത്തരാഖണ്ഡിൽ സിവിൽ കോഡ് നിലവിൽ വന്നേക്കുമെന്ന് റിപ്പോർട്ടുകൾ. ഏക സിവിൽ കോഡിനെപ്പറ്റി പഠിക്കാൻ സർക്കാർ നിയോഗിച്ച വിദഗ്ധസമിതി കരട് റിപ്പോർട്ട് സർക്കാരിന് സമർപ്പിക്കാനൊരുങ്ങുകയാണ്.

ALSO READ: പുനര്‍ജനി പദ്ധതി; വി.ഡി സതീശനെതിര ഇ.ഡി അന്വേഷണം

പെൺകുട്ടികളുടെ വിവാഹപ്രായം 21 ആകുക, വിവാഹം രജിസ്റ്റർ ചെയ്യാത്തവർക്ക് സർക്കാർ ആനുകൂല്യം നിർത്തലാക്കുക തുടങ്ങിയ നിർദ്ദേശങ്ങളാണ് കരടിൽ ഉള്ളത്. ബഹുഭാര്യത്വം നിരോധിക്കണമെന്നും ഭാര്യക്കും ഭർത്താവിനും വിവാഹമോചനത്തിൽ തുല്യനില ഉറപ്പുവരുത്തണമെന്നും കരട് റിപ്പോർട്ടിൽ പറയുന്നു. ഇവയടക്കം പല നിർദ്ദേശങ്ങളും കരട് റിപ്പോർട്ടിലുണ്ട്.

ALSO READ: ആദ്യ കണ്‍മണിയുടെ പേര് വെളിപ്പെടുത്തി രാംചരണും ഉപാസനയും

റിട്ട. ജഡ്ജി രഞ്ജന പ്രകാശ് ദേശായിയാണ് വിദഗ്ധസമിതിക്ക് നേതൃത്വം നൽകിയത്. 2022ലാണ് സർക്കാർ നിർദ്ദേശങ്ങൾ സമർപ്പിക്കാനായി സമിതിയെ നിയോഗിച്ചത്. കരട് റിപ്പോർട്ട് തയ്യാറാക്കുന്നതിന് മുന്നോടിയായി സമൂഹത്തിലെ എല്ലാ വിഭാഗങ്ങളോടും അഭിപ്രായം തേടിയിരുന്നതായി ദേശായി മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News